ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/ലോക്കഡോൺ കാലം

ലോക്ക്ഡൗൺ കാലം

നമ്മുടെ ലോകം കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമേരിയെ നേരിട്ടു കൊണ്ടിരിക്കയാണ്. ഈ അസുഖം മനുഷ്യൻ ഒന്നും തന്നെയല്ല എന്ന് തെളിയിച്ചിരിക്കുന്നു. ദിനംപ്രതി ആയിരകണക്കിന് ജീവൻ ഒടുങ്ങുകയാണ് അതിനാൽ മേൽ അധികാരികൾ" ബ്രേക്ക്‌ ദി ചെയിൻ" എന്ന മൂന്നു വാക്കിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. മേൽ പറഞ്ഞ ആ മൂന്നു വക്കിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നു, കൊറോണ വൈറസ് സമ്പർക്കം മൂലം പടരാനുള്ള സാധ്യതതെയാണ് നാം ബ്രേക്ക്‌ ചെയേണ്ടത്. സാമൂഹിക അകലം പാലിക്കുക, രോഗിയുമായുള്ള സമ്പർക്കം ഉണ്ടാകാതിരിക്കുക. എന്തെല്ലാമാണ് നമ്മുടെ അധികാരികൾ നമ്മളെ സംരക്ഷിക്കാൻ ചെയുന്നത്. ഒരു തരത്തിലും രോഗം പിടിപെടരുത് എന്ന ഒറ്റ ആശയത്തിൽ നിന്ന് ലോക്കഡോൺ വരെ നമ്മൾ നേരിടുന്നു.. എന്തിനാണ് ലോക്കഡോൺ? വീട്ടിൽ ഇരിക്കുക... ഒരു രീതിയിലും കൊറോണ നമ്മളെ അക്രമിക്കരുത് എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി.. ഈ ലോക്കഡോൺ നമ്മെ ഒരുപാട് കാര്യങ്ങളിൽ തിരിച്ചറിവുണ്ടാക്കി. പ്രകൃതി എന്താണെന്ന് മനസിലാക്കിത്തന്നു. പ്രകൃതിയെ സ്നേഹിക്കാനും ഇണങ്ങി ജീവിക്കുന്നത് എങ്ങനെയെന്നും പഠിപ്പിച്ചു ഈ കൊറോണ അഥവാ ലോക്ക്ഡൗൺ കാലം.

വെറുതെയിരിക്കുന്ന മനസ് സാത്താന്റെ വിഹാരകേന്ദ്രമെന്നു അറിയാവുന്ന ഞാൻ എന്തെങ്കിലും ചെയ്യ്തു സമയംകളയണമല്ലോ എന്നോർത്തപ്പോഴാണ് ടിക് ടോക് മനസിലേക്ക് വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല ഞാനും അനിയത്തിയും കൂടി പരിശ്രമിച്ചു ഒടുവിൽ വിജയിക്കുകയും ചെയ്തു. അതും ബോറായൊപ്പോൾ അച്ഛനും അമ്മയും പണ്ട് കാലത്തെ കഥകൾ പറഞ്ഞു തന്നു. പണ്ട് കാലത്തു അച്ഛൻ നടന്നാണ് സ്കൂളിൽ പോയതെന്നും, kfc പോലെയുള്ള ഒന്നും അന്നില്ലായിരുന്നെന്നും നാടൻ വിഭവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒക്കെ പറഞ്ഞു ഒരു കാര്യം കൂടി അച്ഛൻ പറഞ്ഞു ഈ ലോക്ക്ഡൗൺ കാലം അച്ഛന് അച്ഛന്റെ കുട്ടികാലം ഓർമപ്പെടുത്തുന്നു എന്ന്. ഇപ്പോഴത്തെ പോലെ അനിയത്തിമാരും ചേട്ടന്മാരും ചേർന്നുള്ള പലതരം കളികൾ, പാചകപരീക്ഷണങ്ങൾ, ചെറിയ രീതിയിലുള്ള കൃഷി, പൂന്തോട്ടനിർമ്മാണം അങ്ങനെയെന്തെല്ലാം ഈ ലോക്കഡോൺ കാലത്തു ഞാൻ ചെയ്തു. ഇങ്ങനെ ഒരു അവധികാലം ഇന്നേവരെ ഉണ്ടായിട്ടില്ല... ഫാസ്റ്റ് ഫുഡും, വണ്ടികളും, ഷോപ്പിങ് മാളുകളും ഇല്ലാതെയും ജീവിക്കാം എന്ന പാഠം പഠിക്കാൻ ഒരു കൊറോണ അല്ല നോവൽ covid 19 വേണ്ടി വന്നു. കൃഷ്ണൻ പറഞ്ഞതുപോലെ "സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, നാളെ സംഭവിക്കാൻ പോകുന്നതും നല്ലതിന് "... നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് പ്രതീക്ഷിക്കാം.

ആവണി ബിജു
10 C ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം