അമ്മ
മനസ്സിന്റെ തീരാത്ത കണ്ണീരിനും ആരോടും പറയാത്ത മൗനത്തിനും വാത്സല്യമറിയാത്ത ഹൃദയത്തിനും എന്നും അമ്മേ അഭയം നീമാത്രമേ... ആത്മാവിൽ അണയാത്ത തീരിയായ് നിന്നു ഉള്ളിൽ നീറുന്നൊരെൻ മൗന ദുഃഖങ്ങളും ഒരു ജപമാലയായ് അമ്മയ്ക്കരികിൽ വെച്ചു സ്വർഗ്ഗീയ സൗഭാഗ്യമേ സ്നേഹം തുളുമ്പും പരിലാളനം മുറിവേറ്റ മനസ്സിന്റെ ആശ്വാസമായ് തിരുസുതനോട് ചേർന്നു ഞാൻ മടിയിൽ വീണു .... ഒന്നു മയങ്ങീടുവാൻ എനിക്കിടമേകണേ..... സ്വാന്ത്വന മരുളേണമേ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത