രോഗപ്രതിരോധം.

ഒരിടത്ത് ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളും ജീവിച്ചിരുന്നു.അവർ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ദിവസം അച്ഛന് ജലദോഷവും പനിയും വന്നു.അവർ ഡോക്ടറെ കണ്ടു. അപ്പോഴാണ് ഡോക്ടർ പറഞ്ഞത് ഒരു മാരകമായ വൈറസ് ലോകം മുഴുവൻ പടർന്നിരിക്കുന്നുവെന്ന്. ഈ രോഗത്തെ പ്രതിരോധിക്കാൻ കുറച്ചു വഴികൾ ഡോക്ടർ പറഞ്ഞു തന്നു. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം, മാസ്ക് ധരിക്കണം, ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം, വെളിയിൽ ഇറങ്ങി നടക്കാതെ വീട്ടിനുള്ളിൽ കഴിയണം, ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ പാലിക്കണം അങ്ങനെ കുറേ അറിവുകൾ ഡോക്ടർ ഞങ്ങൾക്ക് പറഞ്ഞു തന്നു. ഞങ്ങർ നാലു പേരും ഈ നിർദ്ദേശങ്ങൾ പാലിച്ചുപോരുന്നു.ഇത് മറ്റുള്ളവർക്കും ഒരു പാഠമായിരിക്കാനും ഒത്തുരുമയോടെ ഈ വൈരസിനെതിരെ പൊരുതാനും നമുക്ക് ഓരോരുത്തർക്കും കഴിയണം. വീട്ടിലിരിക്കുന്ന ഈ നാളുകളിൽ വീടും പരിസരവും വൃത്തിയാക്കുകയും നമുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വേണം. നാം ഓരോരുത്തരും പ്രാർത്ഥനയോടെ കഴിയണം.

നിവിതദാസ് .വി
8 ഗവ.യു.പി.എസ് ചന്തവിള.
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ