ഗവ. യു പി എസ് കിഴക്കേപ്രം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25853 (സംവാദം | സംഭാവനകൾ) (' പറവൂർ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പറവൂർ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രാചീന നഗരമാണ് പറവൂർ. തദ്ദേശീയമായി പറവൂർ എന്ന് അറിയപ്പെടുന്ന ഈ നഗരം മുസിരീസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. മുനിസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിൽ ഒന്നാണ് മുസിരിസ്. കൊടുങ്ങല്ലൂരിന്റെ തുറമുഖ പ്രദേശങ്ങൾ പറവൂരിലായിരുന്നു. ഏഡനിൽ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള സമുദ്രമാർഗം 40 ദിവസമാക്കി ചുരുക്കാമെന്നുള്ള ഹിപ്പാലസിന്റെ കണ്ടുപിടുത്തത്തിനുശേഷം റോമുമായുള്ള വാണിജ്യം വർധിച്ചു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രത്യേകതകളുള്ള ഈ നഗരത്തിൽ സർക്കാർ മേഘലയിലുള്ള ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

എറണാകുളം ജില്ലയിൽ പറവൂർ നഗരസഭയുടെ കീഴിൽ കിഴക്കേപ്രം കരയിൽ ഈ നാടിന്റെ തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ഒരു നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം. നാലു ക്ലാസ്സു മുറികളും ഒരു ഓഫീസുമുറിയുമായി തുടക്കം കുറിച്ച ഈ വിദ്യാലയത്തിൽ 4 അധ്യാപകർ മാത്രമാണ് ആദ്യ കാലത്ത് സേവനമനുഷ്ഠിച്ചിരുന്നത്. നാട്ടിലെ പല അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിനു വേണ്ട സ്ഥലം കണ്ടത്തിയത്. കുട്ടികൾ കൂടുതൽ എത്തിച്ചേർന്നതോടുകൂടി ക്ലാസ്സ് മുറികളുടെ എണ്ണം ക്രമേണ ഉയരുകയും തുടർന്ന് ഒരു യു. പി. സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. തുടർന്ന് കാലാകാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകളുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും ഉയർത്തപ്പട്ടു. നിലവിൽ 92 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 47 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിലുമായി ആകെ 139 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഒരുകാലത്ത് 600 ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ്.