വരളുന്ന ഭൂമി എരിയുന്ന പകലുകൾ കരിയുന്ന കാടുകൾ കലിതുള്ളിയെത്തുന്ന വർഷം കെട്ടടങ്ങാത്ത മോഹങ്ങൾ കെട്ടിപ്പടുക്കുന്നു കെട്ടിട ക്കോട്ടകൾ വെട്ടിപ്പിടിക്കുന്നു കാടും മലകളും പെട്ടിയിലാക്കുന്നു ഭൂലോകത്തെ കണ്ണിനു കാണാത്ത കുഞ്ഞണു കാരുണ്യമില്ലാതെ കൂട്ടിലടയ്ക്കുന്നു കൈകഴുകിയ്ക്കുന്നു, മാസ്ക് വെപ്പിക്കുന്നു ലോകജനതയെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത