................................

ഗവ. എൽ പി ജി സ്ക്കൂൾ ചെറായി
വിലാസം
ചെറായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017Thomas Peter M.R




ചരിത്രം

04/03/1909 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുമുന്‍പ് രാജഭരണ കാലത്താണ് ഇതിന്‍റെ തുടക്കം. കൊച്ചിരാജ്യത്തിന്‍റെ കീഴില്‍ പെണ്‍പളളിക്കൂടമായി ശ്രീ. രാമവര്‍മ്മ മഹാരാജാവിന്‍റെനാമധേയത്തില്‍ ആരംഭിക്കുകയും പിന്നീട് ഗവണ്‍മെന്‍റ് ലോവര്‍ പ്രൈമറി ഗേള്‍സ് സ്ക്കൂള്‍എന്ന് പേര് വരികയും ചെയ്തതായി രേഖകളില്‍ നിന്നും മനസ്സിലാകുന്നു.ഈ പ്രദേശത്തെ ഭൂരിഭാഗം പേരുംഈ വിദ്യാലയത്തില്‍ നിന്നാണ്ആദ്യാക്ഷരം കുറിച്ചിട്ടുളളത്.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികളാണ് നിലവിലുളളത്. ഓഫീസിന്‍റെ ഒരു ഭാഗം കംപ്യൂട്ടര്‍ മുറിയായി ഉപയോഗിക്കുന്നു. കൂടാതെ പ്രീപ്രൈമറിയുടെ ഒരു ഭാഗം ലൈബ്രറിയായി ഉപയോഗിക്കുന്നു. നിലവില്‍ 5 ടോയ് ലററും, 3 യൂണിററിന്‍റെ രണ്ട് യൂറിനലുകളുമാണുളളത്. ടോയ് ലററില്‍ ഒരെണ്ണം കുട്ടികള്‍ക്കുളള അഡാപ്ററഡ് ടോയ് ലററ് ആണ്. നിലവില്‍ ഒരു റാംപ് ഉണ്ട്. കുടിവെളള സ്രോതസ്

ടാപ് വാട്ടര്‍ ആണ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. കുട്ടികള്‍ തിളപ്പിച്ചാറിയ വെളളം തിളപ്പിച്ച് ചൂടാററി ജഗ്ഗുകളില്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

ലാബ് - ലൈബ്രറി

ലാബ് ഉപകരണങ്ങള്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവ ഉണ്ട്. പ്രീപ്രൈമറിയുടെ ഒരു ഭാഗത്ത് അലമാരിയിലാണ് ഇവ സൂക്ഷിച്ചിട്ടുളളത്. ഈ ക്ലാസിന്‍റെ ഒരു ഭാഗം വായനാമുറിയായി ഉപയോഗിക്കുന്നു.

കളിസ്ഥലം

സ്ക്കൂളിന്‍റെ മുന്‍പിലും, പുറകിലും കുട്ടികള്‍ക്ക് വ്യായാമത്തിനും കളിക്കാനുമായി ധാരാളം സ്ഥലമുണ്ട്. ധാരാളം മരങ്ങള്‍ ഉളളതിനാല്‍ തണല്‍ ലഭിക്കുമെങ്കിലും മരക്കൊന്പുകള്‍ ഒരു ഭീഷണിയാണ്. സ്ക്കൂളിന്‍റെ പിന്‍ഭാഗം സ്ഥലം വളരെ വേഗത്തില്‍ കാടുപിടിക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യത്തിന് ഇടവരുന്നതും ആയത് സ്ക്കൂളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതാണ്.

മിനി പാര്‍ക്ക്

‌ ഊഞ്ഞാല്‍, സീസോ, സ്ലൈഡ്, മറിഗോ റൗണ്ട് എന്നിവയടങ്ങിയ ഒരു പാര്‍ക്ക് കുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_ജി_സ്ക്കൂൾ_ചെറായി&oldid=236967" എന്ന താളിൽനിന്ന് ശേഖരിച്ചത്