"ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/"Saving Our Environment" | "Saving Our Environment"]]
*[[{{PAGENAME}}/"Saving Our Environment" | "Saving Our Environment"]]
*[[{{PAGENAME}}/"ഉച്ചയുറക്കം" | "ഉച്ചയുറക്കം"]]
*[[{{PAGENAME}}/"ഉച്ചയുറക്കം" | "ഉച്ചയുറക്കം"]]
*[[{{PAGENAME}}/"കറുത്ത മഷി" | "കറുത്ത മഷി"]]
<p> <br>
"ഫിദേ" കെമിസ്ട്രി ടീച്ചറുടെ വിളിയിലാണ് അവളുടെ ചിന്തകൾ മുറിഞ്ഞത് .
"ഇവടെ ശ്രദ്ധിക്ക്"
ടീച്ചർ ക്ലാസ് തുടർന്നു ...പിറകിലാരോ സംസാരിച്ചപ്പോൾ ടീച്ചർ കൈയോടെ പൊക്കി. പതിവു പോലെ ഒരു ചോദ്യവും
" ഹൈഡ്രജന്റെ ഒരൈസോടോപ്പിന്റെ പേര് പറ"
പിൻനിര തോറ്റ് പിന്മാറിയപ്പോൾ ചോദ്യം മുന്നോട്ട് നീങ്ങി.
ഫിദ എഴുന്നേറ്റ് നിന്നു. ടീച്ചർ ഉത്തരം പ്രതീക്ഷിച്ചത് ഇവിടുന്നായിരുന്നു. വിഷയമേതായാലും ഉത്തരം നൽകാനുള്ള അവസരം അവൾക്ക് അവസാനമേ നൽകാറുള്ളൂ.
ഇത്തവണ അവൾ പതിവ് തെറ്റിച്ചു.പ്രതീക്ഷ ആദ്യമായി അസ്ഥാനത്തായ വേദന. എഴുന്നേറ്റ് നിക്കുന്നവർക്കുള്ള ഇമ്പോസിഷൻ കൊടുത്തിട്ടാണ് ക്ലാസ്സ് മുന്നോട്ട് പോയത്.
  "ടീച്ചറെ ഈ സുനിൽ സാറ്...?"
സ്റ്റാഫ് റൂമിലെ വാതിലിനോട് ചേർന്നിരിക്കുന്ന ടീച്ചറോട് അയാൾ ചോദിച്ചു
"മോളില് ഒാഫീസിലിണ്ടാവും"
"ഓ"
അയാൾ മുകളിലേക്ക് പോവുമ്പോഴാണ് പി.ടി.എ പ്രസിഡന്റിന്റെ മുന്നിൽ പെട്ടത്
" ആ റഷീദ്ക്ക കൊറെ ആയല്ലോ കണ്ടിട്ട് സുഖല്ലേ"
"ഓ"
"ഞാന്ങളെ ഒന്ന് കാണണന്ന് വിചാരിച്ചിരിക്ക്യാര്ന്ന്"
''എന്തേയ്"
"ഞാനൊര് പഴേ ബിൽഡിങിന്റെ കാര്യം പറഞ്ഞില്ലേ"
  ''നിക്ക് ഓർമ്മേണ്ട്. ഞാനേ പിന്നവരാ ,സുനിൽ മാഷ്നെ കാണണേ" അയാൾ ഒഴിഞ്ഞുമാറി.
"ശരിന്നാ"
    "മാഷേ ഒന്ന് വരി" അയാൾ ഒഫീസിലേക്ക് തല നീട്ടി
" ഞാൻ സയൻസ് ലെ ഫിദേന്റെ വാപ്പേണ്"
"ആ എന്താര്ന്ന് ഇപ്പം വന്നേ"
"ഓളെ കാണാൻ കൊറച്ച് പേര് വന്ന്ണ്ടെ"
    പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു.
"ടീച്ചറേ.... ഒന്ന് ശല്യം ചെയ്ന്നേ"
സുനിൽ മാഷ് ക്ലാസിന്റെ പുറത്ത് നിന്ന് പറഞ്ഞു.
"എന്താ മാഷേ" ടീച്ചർ ഒരു വശത്തേക്ക് മാറി.
"ഫിദേന്റെ വാപ്പ
വന്ന്ട്ടുണ്ടേ, മോളെ ഇങ്ങട്ട് വാ"
ഫിദയെ നോക്കി സുനിൽ മാഷ് പറഞ്ഞു.
  ഫിദ പുറത്തേക്ക് നടന്നു. അവൾക്ക് കാര്യം മനസിലായിരുന്നു. വാപ്പയുടെ ചെമ്പിച്ച താടിക്കകത്ത് ഒരു പിശാചുള്ളതായി അവൾക്ക് തോന്നി.
"മോളെ അന്നെ കാണാൻ ഒരൂട്ടര് വര്ണ്ട്. നീ ബാഗെടുത്ത് പോര്
ഗൾഫ്ന്നാ"
അവൾ മെല്ലെ അകത്തുകയറി. " ''നിക്കാഹിന് ഞങ്ങളെയൊക്കെ വിളിക്കണട്ടോ"
ആരോ പറഞ്ഞ തമാശയിൽ അവൾക്ക് ചിരിക്കാൻ കഴിഞ്ഞില്ല.
പുസ്തകം എടുത്തു വെക്കുമ്പോൾ അതിൽ നിന്ന് അവൾ കരുതലോടെ
കൊണ്ടുനടന്ന മഷിപ്പേന നിലത്തുവീണു. കറുത്ത മഷി നിലത്തു പടർന്നു. ആ കറുപ്പ് അവളിലേക്ക് പടർന്നു. ആ കറുപ്പ് അവളുടെ മുഖം മറച്ചു.
............. .
<p>
{{BoxBottom1
| പേര്= അനുരഞ്ജ്. എം.പി.
| ക്ലാസ്സ്=  9. ഇ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്. മേപ്പാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15034
| ഉപജില്ല= വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:31, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


"ഫിദേ" കെമിസ്ട്രി ടീച്ചറുടെ വിളിയിലാണ് അവളുടെ ചിന്തകൾ മുറിഞ്ഞത് . "ഇവടെ ശ്രദ്ധിക്ക്" ടീച്ചർ ക്ലാസ് തുടർന്നു ...പിറകിലാരോ സംസാരിച്ചപ്പോൾ ടീച്ചർ കൈയോടെ പൊക്കി. പതിവു പോലെ ഒരു ചോദ്യവും " ഹൈഡ്രജന്റെ ഒരൈസോടോപ്പിന്റെ പേര് പറ" പിൻനിര തോറ്റ് പിന്മാറിയപ്പോൾ ചോദ്യം മുന്നോട്ട് നീങ്ങി. ഫിദ എഴുന്നേറ്റ് നിന്നു. ടീച്ചർ ഉത്തരം പ്രതീക്ഷിച്ചത് ഇവിടുന്നായിരുന്നു. വിഷയമേതായാലും ഉത്തരം നൽകാനുള്ള അവസരം അവൾക്ക് അവസാനമേ നൽകാറുള്ളൂ. ഇത്തവണ അവൾ പതിവ് തെറ്റിച്ചു.പ്രതീക്ഷ ആദ്യമായി അസ്ഥാനത്തായ വേദന. എഴുന്നേറ്റ് നിക്കുന്നവർക്കുള്ള ഇമ്പോസിഷൻ കൊടുത്തിട്ടാണ് ക്ലാസ്സ് മുന്നോട്ട് പോയത്. "ടീച്ചറെ ഈ സുനിൽ സാറ്...?" സ്റ്റാഫ് റൂമിലെ വാതിലിനോട് ചേർന്നിരിക്കുന്ന ടീച്ചറോട് അയാൾ ചോദിച്ചു "മോളില് ഒാഫീസിലിണ്ടാവും" "ഓ" അയാൾ മുകളിലേക്ക് പോവുമ്പോഴാണ് പി.ടി.എ പ്രസിഡന്റിന്റെ മുന്നിൽ പെട്ടത് " ആ റഷീദ്ക്ക കൊറെ ആയല്ലോ കണ്ടിട്ട് സുഖല്ലേ" "ഓ" "ഞാന്ങളെ ഒന്ന് കാണണന്ന് വിചാരിച്ചിരിക്ക്യാര്ന്ന്" എന്തേയ്" "ഞാനൊര് പഴേ ബിൽഡിങിന്റെ കാര്യം പറഞ്ഞില്ലേ" നിക്ക് ഓർമ്മേണ്ട്. ഞാനേ പിന്നവരാ ,സുനിൽ മാഷ്നെ കാണണേ" അയാൾ ഒഴിഞ്ഞുമാറി. "ശരിന്നാ" "മാഷേ ഒന്ന് വരി" അയാൾ ഒഫീസിലേക്ക് തല നീട്ടി " ഞാൻ സയൻസ് ലെ ഫിദേന്റെ വാപ്പേണ്" "ആ എന്താര്ന്ന് ഇപ്പം വന്നേ" "ഓളെ കാണാൻ കൊറച്ച് പേര് വന്ന്ണ്ടെ" പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു. "ടീച്ചറേ.... ഒന്ന് ശല്യം ചെയ്ന്നേ" സുനിൽ മാഷ് ക്ലാസിന്റെ പുറത്ത് നിന്ന് പറഞ്ഞു. "എന്താ മാഷേ" ടീച്ചർ ഒരു വശത്തേക്ക് മാറി. "ഫിദേന്റെ വാപ്പ വന്ന്ട്ടുണ്ടേ, മോളെ ഇങ്ങട്ട് വാ" ഫിദയെ നോക്കി സുനിൽ മാഷ് പറഞ്ഞു. ഫിദ പുറത്തേക്ക് നടന്നു. അവൾക്ക് കാര്യം മനസിലായിരുന്നു. വാപ്പയുടെ ചെമ്പിച്ച താടിക്കകത്ത് ഒരു പിശാചുള്ളതായി അവൾക്ക് തോന്നി. "മോളെ അന്നെ കാണാൻ ഒരൂട്ടര് വര്ണ്ട്. നീ ബാഗെടുത്ത് പോര് ഗൾഫ്ന്നാ" അവൾ മെല്ലെ അകത്തുകയറി. " നിക്കാഹിന് ഞങ്ങളെയൊക്കെ വിളിക്കണട്ടോ" ആരോ പറഞ്ഞ തമാശയിൽ അവൾക്ക് ചിരിക്കാൻ കഴിഞ്ഞില്ല. പുസ്തകം എടുത്തു വെക്കുമ്പോൾ അതിൽ നിന്ന് അവൾ കരുതലോടെ കൊണ്ടുനടന്ന മഷിപ്പേന നിലത്തുവീണു. കറുത്ത മഷി നിലത്തു പടർന്നു. ആ കറുപ്പ് അവളിലേക്ക് പടർന്നു. ആ കറുപ്പ് അവളുടെ മുഖം മറച്ചു. ............. .

അനുരഞ്ജ്. എം.പി.
9. ഇ ജി.എച്ച്.എസ്.എസ്. മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ