റേഡിയോ വാർത്തകൾ എന്നും ഗൃഹാതുര സ്മരണകൾ ഉണർത്തുന്നു അതോടൊപ്പം വായനയുടെ മഹത്വവും അക്ഷരസ്ഫുടതയോടെ വായിക്കേണ്ടതിൻറെ ആവശ്യകതയും കുട്ടികളിലേക്ക് എത്തിക്കുക

എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് റേഡിയോ കോർക്ക് എഡിറ്റോറിയൽ ബോർഡിന് കീഴിൽ പ്രവർത്തിച്ചുവരുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഘമാണ് .

റേഡിയോ കോർക്കിന് പിന്നിലുള്ളത് .റേഡിയോ കോർകിലൂടെ ദിവസവും വാർത്ത .പുസ്തക പരിചയം എന്നിവ പ്രക്ഷേപണം ചെയ്യുന്നു .

ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ ആയി ഒരു വിദ്യാഭ്യാസ പരിപാടിയും "വയനാടിനെ അറിയുക " എന്ന യാത്രാവിവരണം പരിപാടിയും പ്രക്ഷേപണം ചെയ്യുന്നു

കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ തയ്യാറാക്കി പ്രക്ഷേപണം ചെയ്യുകയാണ് ചെയ്യുന്നത് .

നിലവിൽ ഓൺലൈൻ മാധ്യമങ്ങളായ വാട്സ്ആപ്പ് ടെലഗ്രാം ഒപ്പം ഓൺലൈൻ ചാനൽ ആയും റേഡിയോ കോർക്ക് ലഭ്യമാണ്