ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ കുന്നിന്റെ നിലവിളി

കുന്നിന്റെ നിലവിളി


ഒരു നാട് .ഭംഗിയാർന്ന മലനിരകളുള്ള പൂക്കളുകളുള്ള നാട്. അവിടെ ഒരു പച്ചയാർന്ന കുന്നുണ്ടായിരുന്നു. കുട്ടികളുടെ കളി ചിരികളും പശുവിന്റേയും ആടിന്റെയും പക്ഷികളുടെയും കലപില ശബ്ദങ്ങൾ നിറഞ്ഞ കുന്നിൻ ചെരിവ് എന്നും കുട്ടികൾ കളിച്ചിരുന്നത് ഈ കുന്നിൽ മുകളിലായിരുന്നു.എത്ര ഭംഗിയായിരുന്നു ഈ കുന്നിൻ ചെരിവ് എന്നറിയാമോ? കുന്നിന്റെ മക്കൾ എന്നറിയപ്പെടുന്നത് വേറെ ആരും ആയിരുന്നില്ല. നമ്മുടെ പൊന്നുവും അപ്പുവും.ഇവർ രണ്ടു പേരും കിടന്നുറങ്ങുന്നത് ഇവിടെയായിരുന്നില്ല എന്ന് മാത്രം.നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും കുന്നിന്റെ മക്കൾ എന്നായിരുന്നു ഇവരെ വിളിച്ചിരുന്നത്.അനവരതം കുട്ടികളും ഇവിടെ കളിക്കുമായിരുന്നു.എന്നാൽ അവർക്കാർക്കും ലഭിക്കാത്ത ഈ കുന്നിന്റെ മക്കൾ എന്ന നാമം ഇവർക്ക് മാത്രമാണ് നേടാൻ സാധിച്ചത്. എന്തുകൊണ്ടായിരിക്കാം?അപ്പുവും പൊന്നുവും വലിയ പറമ്പ ജി.എച്ച്.എസിലെ മികവ് തെളിയിക്കുന്ന വിദ്യാർഥികളാണ്.എന്നും സ്കൂൾ വിട്ട് കഴിഞ്ഞാൽ അവർ കുന്നിൻ മുകളിലായിരുന്നു. പാട്ടു പാടിയും ഒളിച്ചിരുന്നും കഥ പറഞ്ഞും നടന്നിരുന്നത് ആ കുന്നിൻ മുകളിലായിരുന്നു. എത്ര കുട്ടികൾ അവിടെ കളിച്ചിരുന്നു. എന്നാൽ അവരാരും തന്നെ അവിടെ രാവും പകലും കുന്നിൻ ചരിവിൽ സമയം ചെലവഴിച്ചിട്ടുണ്ടാവില്ല. എന്നാൽ പൊന്നുവും അപ്പുവും കിടന്നുറങ്ങുന്നത് അവിടെയായിരുന്നില്ല. അവധിക്കാലത്തും സ്കൂൾ വിട്ടു കഴിഞ്ഞാലും അവിടെ തന്നെ .ഇതു കൊണ്ടായിരിക്കും അവർക്ക് പേര് കിട്ടിയത് ഒരിക്കൽ നാടു മുഴുവൻ ഒരു വാർത്ത പടർന്നു.പ്ലാത്തി മല കുന്നിന് നാശം സംഭവിക്കുകയാണെന്ന്. ഇതറിഞ്ഞ അപ്പു പൊന്നുവിനോട് ഈ കാര്യം പറഞ്ഞു.ഇതറിഞ്ഞ അവൾ ഇങ്ങനെ പറഞ്ഞു." ഇനി നമ്മൾ എന്ത് ചെയ്യും അപ്പൂ ?. പകലന്തിയോളം നമ്മൾ ചെലവഴിച്ചത് ഇവിടെ അല്ലേ? എന്താണ് ആ നാശം എന്ന് നിനക്കറിയാമോ?". ഇല്ല എന്ന് അപ്പു മറുപടിയായി പറഞ്ഞു. നാശം എന്താണെന്ന് അവർ മനസ്സിലാക്കി. കുന്ന് ഇടിക്കാൻ പോവ്വാണെന്ന്. ഇതറിഞ്ഞ കുന്നിന്റെ മക്കൾ കരയാൻ തുടങ്ങി. എത്ര സങ്കമായി എത്ര സങ്കടമായിട്ടുണ്ടവും. അവധി ദിനങ്ങളിലും അവർ അവിടെ തന്നെയായിരുന്നില്ലേ. കുന്നിടിക്കാൻ മണ്ണുമാന്തിയന്ത്രം പ്ലാത്തി മല കുന്നിന് മുകളിലെത്തി. കുന്നിടിക്കാനാരംഭിച്ചു. മണ്ണുമാന്തിയന്ത്രത്തിന്റെ മുന്നിലേക്ക് അവർ രണ്ടു പേരും കുതിച്ചുപാടി. കുന്നിനെ ഇടിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആരും കേട്ടില്ല. മാനസികനില തകരാറിലായവരെ പോലെ അവർ രണ്ടു പേരും അവിടെ അനങ്ങാതെ നിന്നു. എത്ര നാളുകൾ കുന്നിനു മുകളിൽ ചെലവഴിച്ചു.രാവും പകലുമെന്നില്ലാതെ. എന്നിട്ട് ആരും കേട്ട ഭാവം നടിച്ചില്ല. കുന്നിന്റെ അന്ത്യം കഴിഞ്ഞു. കുന്നിന്റെ നാശം പാവം നാട്ടുകാരെയാണ് ബാധിക്കുന്നതന്ന് നാട്ടുകാർ അറിഞ്ഞില്ല. കുന്ന് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ഫാക്ടറി ആയിരിക്കുന്നു. ഫാക്ടറിയിലെ പുകയുടെ മോശമായ ഗന്ധം നാട്ടുകാരെ ങ്ങക്കെ ബാധിക്കാനിടയാക്കി. ഫാക്ടറിയിലെ മലിനജലം ഒഴുക്കിവിടുന്നത് ശുദ്ധമായ പുഴയിലേക്കായിരുന്നു. നാട്ടുകാരുടെ സ്രോതസ്സായിരുന്ന ആ പുഴയുടെ നാശം അവിടെ സംഭവിച്ചു. ജലജീവികൾ ചത്തുപൊങ്ങി. നാട്ടിലാകെ വരൾച്ച, അങ്ങനെ പറയാൻ വയ്യ കൊടും വരൾച്ച .കുന്നിന്റെ നാശം നാട്ടിലാകെ സംസാരമായത് ഇപ്പോഴായിരുന്നു.പട്ടിണിയും വരൾച്ചയും നാട്ടിനെയാകെ അലട്ടി. അപ്പുവിന്റെയും പൊന്നുവിന്റെയും വാക്ക് കേട്ടാ മതിയായിരുന്നുവെന്നവർക്ക് തോന്നി. വരൾച്ച നാട്ടിലെ ജനങ്ങളുടെ ജീവനെടുത്തു. സ്വപ്നങ്ങൾ പൂർത്തിയാകാതെ അവർ യാത്രയായി അവരുടേതായ ലോകത്തേക്ക്." ഇനിയൊരു യുദ്ധം സംരക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടിയാകട്ടെ" കുന്നുകൾ ഇല്ലാത്തത് നാടിന് ഭീഷണിയാണെന്ന് ഒരിക്കലും അവർ ചിന്തിച്ചിരുന്നില്ല. കുന്ന് ഒരു സ്രോതസ്സാണ്.അത് നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. തിരിച്ചറിവില്ലാത്ത നാട്ടുകാർ ഇതൊന്നും മനസ്സിലാക്കിയില്ല. മഴവെള്ളം സംഭരിക്കുന്നതും നാടിനെ സംരക്ഷിക്കുന്നതും കുന്നാണ് എന്ന തിരിച്ചറിവില്ലാത്തതാണ് വലിയപറമ്പ നാട്ടിലെ ജനങ്ങളുടെ നാശത്തിന് കാരണമായത് .

നേഹ കൃഷ്ണ
9 C ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ