കടമക്കുടി ഗവൺമെൻറ് ഹൈസ്കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ഉദ്ഘാടനം 2022 ജനുവരി മാസം 15 ന്  ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഉല്ലാസ് തോമസ് അവർകൾ നിർവഹിച്ചു.തദവസരത്തിൽ മുഖ്യാതിഥിയായി ബഹു. വൈപ്പിൻ M L A  ശ്രീ K N ഉണ്ണികൃഷ്ണൻ പങ്കെടുക്കുകയും കടമക്കുടിയുടെ ചരിത്രം പ്രകാശനം ചെയ്യുകയും ചെയ്തു.യോഗ അധ്യക്ഷയായിരുന്നത് കടമക്കുടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി വിൻസൻറ് അവർകൾ ആയിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് എൽ സി ജോർജ് യോഗത്തിൽ പങ്കെടുത്തു.മുഖ്യപ്രഭാഷണം ബഹു. വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി അലക്സാണ്ടർ നടത്തി.

         2020 ജൂലൈ മാസം ലൈബ്രറി പുസ്തകങ്ങളുടെ ഡാറ്റ എൻട്രി ആരംഭിച്ചു.നവംബർ 2020 നവംബർ ആയപ്പോഴേക്കും ഡിജിറ്റലൈസേഷൻ നിർത്തിവയ്ക്കേണ്ടി വന്നു.കാരണം ഡാറ്റാ എൻട്രി നടത്തുന്നയാൾക്ക് കോവിഡ് ബാധ ഉണ്ടാകുകയും പിന്നീട് അയാളുടെ വീട്ടിലെ മറ്റംഗങ്ങൾക്കും കോവിഡ് ബാധിക്കുകയും ചെയ്തു.പലവിധ കാരണങ്ങളാൽ ഡാറ്റാ എൻട്രി നീണ്ടുപോവുകയും അവസാനം രണ്ടാമത് ഒരാളെ ഡാറ്റാ എൻട്രിക്കായി വെക്കേണ്ടി വരികയും ചെയ്തു.എങ്കിലും അത് പൂർത്തിയായില്ല. പിന്നീട് 2021 ഫെബ്രുവരിയിൽ ഡാറ്റ എൻട്രി പൂർത്തിയായെങ്കിലും ബാർകോഡ് അടിച്ചു വന്നപ്പോഴേക്കും സെപ്റ്റംബർ മാസമായി .തുടർന്ന് ബാർകോഡ് ഒട്ടിക്കൽ , ഇനം തിരിക്കൽ , അക്ഷരമാല ക്രമത്തിലാക്കൽ, മുറിയൊരുക്കൽ എന്നിവയായ പ്പോഴേക്കും നവംബർ മാസമായി .പിന്നീട് ബുക്കുകൾ അലമാരയിൽ സെറ്റ് ചെയ്തു വയ്ക്കാനും മറ്റും ഒരു മാസം എടുത്തു.6000 ബുക്കുകളിൽ 5000 ബുക്കുകൾ ലൈബ്രറിയിൽ തയ്യാറാക്കി വെച്ചു. ഇനിയും ആയിരത്തോളം ബുക്കുകൾ വയ്ക്കാൻ സ്ഥലവും അലമാരയും ഇല്ലാത്തതുമൂലം വയ്ക്കാൻ സാധിച്ചിട്ടില്ല.

കൂടാതെ ആയിരത്തോളം ബുക്കുകൾ ഇനിയും ബാർകോഡ് അച്ചടിച്ചു കിട്ടാനും ഉണ്ട് .

     ലൈബ്രറി നവീകരിക്കാൻ ആസ്പിൻവാൾ കമ്പനി സാമ്പത്തികമായി സ്കൂളിന് സഹായിക്കാൻ മുന്നോട്ട് വന്നു. ഒപ്പം ഒരു മുൻ അധ്യാപികയുടെ അകമഴിഞ്ഞ സഹായവും സ്കൂളിലെ ലൈബ്രറി മനോഹരമാക്കാൻ സഹായകമായി.

         കുട്ടികൾ ഇപ്പോൾ ലൈബ്രറിയിൽ വരികയും പുസ്തകങ്ങൾ വായനയ്ക്കായി എടുക്കുകയും ചെയ്യുന്നു. ബാർകോഡ് റീഡർ ഉപയോഗിച്ച് കുട്ടികൾക്ക് ബുക്ക് എടുക്കുവാൻ ഇപ്പോൾ സാധിക്കുന്നില്ല.അതിന് ട്രെയിനിങ് നൽകുന്നത് നന്നായിരിക്കും. എങ്കിലും ഇപ്പോൾ നല്ല രീതിയിൽ ലൈബ്രറി കടമക്കുടി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഇതിന് എല്ലാം കാരണം ജില്ല പഞ്ചായത്തിന്റെ സ്കൂളുകൾക്ക് നൽകിവരുന്ന സഹായങ്ങളും പദ്ധതികളും ആണ് എന്ന് അടിവരയിട്ടു പറയേണ്ടിവരും.

ഡിജിറ്റൽ ലൈബ്രറി
ഡിജിറ്റൽ ലൈബ്രറി