കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍ പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ഗവ.എൽ പി എസ് പ്ലാശ്ശനാൽ
വിലാസം
പ്ലാശ്ശനാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201731510




ചരിത്രം

പ്ലാശനാല്‍ പള്ളിയുടെ കീഴില്‍ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രൈമറി സ്കൂളുകള്‍ 1916-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ടൂര്‍ LPBS എന്നും കൊണ്ടൂര്‍ LPGS എന്നും രണ്ട്‌ സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചു.1964-ല്‍ പ്രസ്തുത സ്കൂളുകള്‍ ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ ഒന്നിച്ച് കൊണ്ടൂര്‍ എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ടു.1977-ല്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പ്ലാശനാല്‍ ഗവ.എല്‍.പി.സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത്‌ പദ്മനാഭന്‍ അവര്‍കളെപ്പോലെ പ്രഗല്‍ഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങള്‍ക്കു രൂപം നല്‍കുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്‌,Girls friendly toilet, റാമ്പ്,കിഡ്സ്‌ പാര്‍ക്ക്, കുടിവെള്ളത്തിനായി കിണര്‍,പഞ്ചായത്ത് അനുവദിച്ച വാട്ടര്‍ കണക്ഷന്‍എന്നിവയും ഉണ്ട്.ഒരു ലാപ്‌ടോപ്‌,ഇന്റര്‍നെറ്റ്‌ കണക്ഷന്‍,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, 7 ദിനപത്രങ്ങള്‍ എന്നിവയും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്
  • ഹെല്‍ത്ത്‌ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • യോഗക്ലാസ്
  • നൃത്ത പരിശീലനം
  • പ്രവര്‍ത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • വായനാക്ലബ്
  • ഔഷധാരമനിര്‍മാണം
  • പച്ചക്കറിതോട്ടനിര്‍മാണം
  • ബോധവല്‍ക്കരണ ക്ലാസുകള്‍
  • ശില്‍പ്പശാലകള്‍
  • പ്രസംഗപരിശീലനകളരി
  • മെഡിക്കല്‍ ക്യാമ്പുകള്‍
  • പഠനയത്രകള്‍

നേട്ടങ്ങള്‍

  • പാല വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗവണമെന്റ് സ്കൂള്‍.
  • പ്രീ-പ്രൈമറിയില്‍ 70 കുട്ടികള്‍
  • മലയാളം-ഇംഗ്ലീഷ് മീഡിയങ്ങള്‍.
  • LSS പരീക്ഷകളില്‍ മികവാര്‍ന്ന വിജയം.
  • വിവിധ സ്കോളര്‍ഷിപ്പ്‌ പരീക്ഷകളില്‍ മികച്ച വിജയം.
  • സബ്-ജില്ല കലോത്സവത്തില്‍ ഓവര്‍ഓള്‍ രണ്ടാംസ്ഥാനം.
  • സബ്-ജില്ല കലോത്സവത്തില്‍ ഗവ.സ്കൂകളില്‍ ഒന്നാംസ്ഥാനം.
  • സബ്-ജില്ല പ്രവൃത്തിപരിചയ മേളകളില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍.
  • സബ്-ജില്ല കായികമേളകളില്‍ വിവിധഇനങ്ങളില്‍ സമ്മാനങ്ങള്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.സണ്ണിമാത്യു മുതലക്കുഴിയില്‍(Dics&Machines Gramaphone Museum)

2.ജോസഫ്‌ കുര്യന്‍ മേക്കാട്ട് (കര്‍ഷകോത്തമ അവാര്‍ഡ്‌ ജേതാവ്)

മുന്‍ സാരഥികള്‍

1.മന്നത്തുപദ്മനാഭന്‍

2.K.J മത്തായി കയ്യാണിയില്‍

3.M.S ചന്ദ്രശേഖരന്‍ നായര്‍

4.സൂസമ്മ ജോണ്‍

വഴികാട്ടി

കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍ പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പ്ലാശ്ശനാൽ&oldid=291046" എന്ന താളിൽനിന്ന് ശേഖരിച്ചത്