ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി നമ്മുടെ അമ്മ

ലോകത്തിലെ ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി. പരിസ്ഥിതിയുടെ താളം മനുഷ്യൻ തെറ്റിക്കുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്ത് ജീവിക്കുന്നു. ഇതിന്റെ ഫലമായി കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയും ഉണ്ടാകുന്നു.

വനങ്ങൾ നശിപ്പിക്കുന്നത് പ്രകൃതിയെ തകർക്കുന്നു. കീടനാശിനി പ്രയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായി തീരുന്നു. കീടനാശിനികൾ യഥാർഥത്തിൽ ജീവനാശിനികളാണ്. കീടനാശിനി പ്രയോഗത്തിന്റെ ജീവിക്കുന്ന നേർസാക്ഷ്യങ്ങൾ കാസർഗോട്ട് കാണാം. അതിന്റെ നല്ല ഉദാഹരണമാണ് എൻഡോസൾഫാൻ ദുരന്തം.

ഓരോ ജീവിയും സസ്യലതാദികളും അവയുടെ ധർമം നിർവഹിക്കുന്നു. അത് നിർവഹിക്കാൻ മനുഷ്യൻ സമ്മതിക്കാതെ വരുമ്പോൾ പ്രകൃതി സംഹാര താണ്ഡവമാടുന്നു.

പ്രകൃതി അമ്മയാണ് ദേവിയാണ് എന്നൊക്കെ പറഞ്ഞാൽ പോര. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും എല്ലാവരും തയ്യാറാകണം. അതിന്റെ ഭാഗമായി മരങ്ങൾ വച്ചുപിടിപ്പിക്കണം.

റിനോ സിബി
2 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം