ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ കോവിഡ് -19

12:32, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

ഭൂമിയെ മുഴുവൻ കണ്ണീരിലാഴ്ത്തി ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വൈറസാണ് കോവിഡ് 19. കോവിഡ് 19 എന്നത് SARS-COV-2 എന്ന വൈറസുമായി ബന്ധപ്പെട്ട രോഗത്തിന് നൽകിയിരിക്കുന്ന പേരാണ്. ഈ വൈറസ് മുമ്പ് മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടില്ല. 2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണാ വൈറസ് നാലുമാസത്തിനകം ലോകത്തിലെ 210 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നിലവിൽ 25 ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവൻ എടുത്തവരുടെ എണ്ണം 1.25 ലക്ഷം കഴിഞ്ഞു. കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ജീവനെടുത്തത് അമേരിക്കയിലാണ്. ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുകയാണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ഇപ്പോൾ ഇന്ത്യയിൽ കൂടുതൽ രോഗബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. സാധാരണ ജലദോഷ പനി മുതൽ ന്യൂമോണിയ വരെ യുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ RNA വൈറസ് കുടുംബത്തിൽപ്പെടുന്നു. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ ഒരു കിരീടത്തിന്റെ ആകൃതിയിലാണ് കാണാൻ കഴിയുന്നത്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങൾ ഇതാണ് ഇവയുടെ രൂപഘടന. പക്ഷികളിലും മൃഗങ്ങളിലും ഈ വൈറസ് രോഗം ഉണ്ടാക്കാറുണ്ട്. ഈ വൈറസ് അവയിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്. അതിനാൽ ഇവയെ സൂണോട്ടിക് വൈറസ് എന്നാണ് പറയുന്നത്. കൊറോണാ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യൂബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും തുമ്മൽ, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം എന്നിവയും ഉണ്ടാകും. കൊറോണ വൈറസ് ബാധക്ക് കൃത്യമായ മരുന്ന് നിലവിലില്ല. പ്രതിരോധ വാക്സിനുകളും ലഭ്യമല്ല. വാക്സിൻ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പ്രോട്ടോകോൾ പ്രകാരം പകർച്ചപ്പനിക്ക് നൽകുന്നതുപോലെ രോഗലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്യണം. തീവ്രപരിചരണം നൽകേണ്ടിവരും. രോഗം തീവ്രമായാൽ വെന്റിലേറ്റർ സഹായം വേണ്ടിവരും. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ • പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. • അര മണിക്കൂർ ഇടവേളയിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കഴുകണം. • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മൂടണം. • കഴുകാത്ത കൈകൾകൊണ്ട് മൂക്ക് കണ്ണ് ചെവി വായ് എന്നീ ഭാഗങ്ങളിൽ തൊടരുത്. • പനി, ജലദോഷം എന്നീ രോഗങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. • പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങളും വസ്ത്രങ്ങളും ഉപയോഗിക്കരുത്. • അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക. • യാത്രകൾ കഴിവതും ഒഴിവാക്കുക. • മാസ്ക് ശീലമാക്കുക. • പൊതു സ്ഥലങ്ങളിൽ തുപ്പരുത്


ഹിമ പ്രെഅംജിത്
4 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം