ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ചിന്ത

ചിന്ത


എന്നും ഇതുപോലെ അവധിയായിരുന്നെങ്കിൽ......എണീക്കൂ മക്കളേ...വിളി കേൾക്കുന്നു.ശ്ശോ.... ഈ അമ്മയ്ക്കെന്താ....അവധിയായാൽ പോലും ഉറങ്ങാൻ സമ്മതിക്കില്ലേ..... കുറച്ച്നേരമായല്ലോ വിളിക്കാൻ തുടങ്ങിയിട്ട് എണീറ്റേക്കാം... ഇതിപ്പോ അവധിക്കാലം തന്നെയോ?അതോ കൊറോണ വൈറസ് കാലമാണോ? ടി.വി. തുറന്നാൽ സോപ്പും വെള്ളവുമായി കൈകഴുകാൻ പറയും.നല്ലതു തന്നെ.കൈ എങ്കിലും കുറച്ച് വെളുക്കട്ടെ. ജൂൺ മാസത്തിൽ സ്കൂൾ തുറക്കുമോ? അതോ കൊറോണ കൊണ്ട്പോകുമോ? എല്ലാവരെയും കണ്ടിട്ടെത്ര ദിവസമായി? ദൈവമേ.... ഈ കൊറോണയെ വേഗം അങ്ങ് തിരിച്ചു വിളിക്കണേ....ഇത്രയും കടുപ്പത്തിലുള്ള ഭീകരജീവിയെ ഒന്നും താങ്ങാനുള്ള കെല്പ് ഞങ്ങൾക്കില്ലേ ഭഗവാനേ...

വന്ദന സുരേഷ്
5B ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ