ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/മാഞ്ഞു പോയ ജീവിതം

മാഞ്ഞു പോയ ജീവിതം

അതിരാവിലെ സന്തോഷത്താൽ പൊട്ടി ചിരിച്ചു കൊണ്ട് അവൾ പുറത്തിറങ്ങി. അവളുടെ അച്ഛനും അമ്മയും വിദേശത്ത് ആയിരുന്നു. അവധിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും വരവ് കാത്തിരിക്കുകയാണ് അവൾ.

ദിവസങ്ങൾ കടന്നു പോയി. സന്തോഷ വതിയായ കുട്ടി പൊട്ടി കരയാൻ തുടങ്ങി. തന്റെ മാതാപിതാക്കൾക്ക് വലിയൊരു ദുരന്തം സംഭവിച്ചു. പെട്ടെന്ന് ആ കുട്ടി നിലവിളിയോടെ കരച്ചിൽ തുടങ്ങി. ആളുകൾ കൂട്ടം കൂടി. തന്റെ അച്ഛനും അമ്മയും മരണപ്പെട്ടു. എത്രയോ വർഷത്തെ കാത്തിരിപ്പിന് ശേഷം കണ്ടത് നിശ്ചലമായ പാവയെ പ്പോലെ രണ്ടു ശരീരങ്ങൾ മാത്രം.

മരണത്തിന്റെ കാരണം വൈകിയാണ് അവൾ അറിഞ്ഞത്. മഹാമാരി യായ കൊവിട് 19 എന്ന കൊറോണ വൈറസ് ആയിരുന്നു അത്. ശരിയായ ചികിത്സയും രോഗ പ്രതിരോധത്തിനുള്ള മാർഗ നിർദ്ദേശങ്ങളും യഥാസമയം ലഭിച്ചിരുന്നു എങ്കിൽ ഒരു പക്ഷേ അവളുടെ മാതാപിതാക്കൾ രക്ഷപെടുമായിരുന്നു എന്ന് അവൾ പിന്നീട് അറിഞ്ഞു. അത് അവളുടെ ഹൃദയത്തെ കൂടുതൽ നൊമ്പരപ്പെടുത്തി.

ലോകം നിശബ്ദമാവുകയാണ്. എങ്ങും ഭീതി പരത്തുന്ന അന്തരീക്ഷം. 1918 ലെ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ലോകമെങ്ങും പരന്ന സ്പാനിഷ് ഫ്ലൂ എന്ന ഭീകരമായ മഹാമാരിക്കു ശേഷം ആദ്യമായി ആകും ലോകം ഇത്തരത്തിൽ ഒന്ന് അനുഭവിച്ചറിയുന്നത്.

ഓർമ്മവെച്ച കാലം മുതൽ അച്ഛനെയും അമ്മയെയും പിരിഞ്ഞ് അമ്മൂമ്മയോട്‌ ഒപ്പം ജീവിച്ചിരുന്ന അവൾക്ക് ഒരു ജന്മം മുഴുവൻ സ്നേഹം കിട്ടാതെ ഇരുളടഞ്ഞ ജന്മമായി കഴിയാനായിരിക്കും ദൈവ നിശ്ചയം. അവൾക്ക് കൂട്ടായി അവളും അവളുടെ കണ്ണീരും മാത്രം...

ലോകത്ത്‌ കൊവിട് 19 മഹാമാരി പടർന്നു പിടിച്ച് 100 ദിവസങ്ങൾ കഴിഞ്ഞു. വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിലൂടെ .....

നവ്യ ജി
8 എ ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാർഡാം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ