ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ഞാൻ കണ്ട കൊറോണ

ഞാൻ കണ്ട കൊറോണ

പല്ലിയും പാറ്റയും പഴുതാരയും നാഗങ്ങളും
ഇഷ്ട ഭോജനം ആക്കിയ ചീന നാട്ടിലെ
വുഹാനിൽ പിറവിയെടുത്തു നീ  ....
ചൈനയോളം വളർന്നതിനപ്പുറം ലോകമെമ്പാടും ഭീകര രൂപിയായി നി
ഭാരതത്തെ കിടുകിടാ വിറപ്പിച്ച ബ്രിട്ടനും
 ലോകപോലീസ് ചമയുന്ന അമേരിക്കയും
നിൻ വിശ്വരൂപം കണ്ടു വിറങ്ങലിച്ചു പോയല്ലോ
നിൻ ചങ്ങലക്കണ്ണികൾ ലക്ഷങ്ങൾ പിന്നിട്ട്
 മാനവരാശിയെ തൂത്തെറിയുമ്പോൾ
അല്ലയോ കൊറോണ നിൻറെ ചങ്ങലക്കണ്ണികൾ
 ഞങ്ങൾ മുറിച്ചുമാറ്റട്ടേ വേഗം
ഞങ്ങടെ മാസ്കും, സാനിറ്റൈസറുംർ അകലം പാലിക്കകലും
 നിന്നെ അകലത്തിൽ എത്തിക്കുന്നു
ദൈവത്തിൻറെ ഇടനിലക്കാരെന്നു ചിന്തയിൽ ഉറപ്പിച്ച
മാനവദൈവങ്ങളെ നിങ്ങൾ എവിടെ ഒളിച്ചിരിപ്പൂ
ദൈവത്തിൻ സ്വന്തം നാട്ടിലെ മക്കൾ ഞങ്ങൾ
തോൽപ്പിക്കുവാൻ നിനക്കാവുമോ ഞങ്ങളെ
മാനവരാശിയെ ചങ്ങലക്കിട്ട നിനക്കിനി
മറ്റൊരു ഭാവിയില്ലയെന്നോർക്കുക നീ
അകളങ്കിതമാം ഞങ്ങടെ പരീക്ഷക്കാലത്ത്
 ക്രൂരമാം കഴുകനെപ്പോലെ പാറി വന്നു നീ
എഴുതാപ്പരീക്ഷ നീ പാസാക്കിയില്ലേ
ആഘോഷങ്ങൾ എല്ലാം തകർത്തു കളഞ്ഞില്ലേ
ഭൂമിയുടെ മക്കളുടെ കരാളം പ്രവർത്തിയിൽ
രോഷാഗ്നി പൂണ്ട് സഹികെട്ടൊരർക്കൻറെ
തീക്ഷ്ണമാം ജ്വാലയിൽ
എല്ലാം മറന്ന് സേവനം ചെയ്യും നിയമപാലകരെ
നാടിൻെറ ജീവനായി ജീവൻ മറന്ന് കാവൽ നിൽക്കുന്ന മാലാഖമാരെ
നമ്മുടെ ജീവന് സംരക്ഷണമേകും ഭരണകർത്താക്കളേ
നിങ്ങളാണിപ്പോൾ കൺകണ്ട ദൈവങ്ങൾ
ലോകാസമസ്താസുഖിനോഭവന്തു
 

SWATHI.R
9B ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത