ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തന റിപ്പോർട്ട്

ഈ സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ‌ൂർവ്വാധികം ഭംഗിയായി നടന്ന‌ു വര‌ുന്ന‌ു. ത‌ുടർച്ചയായി നിരവധി വർഷങ്ങളായി സാമ‌ൂഹ്യശാസ്‌ത്ര മേളയിൽ സബ് ജില്ലാ , ജില്ലാ മേളകളിൽ ഓവറോൾ നേടാൻ കഴിയ‌ുന്ന‌ു എന്നത് നമ്മ‌ുടെ സ്‌ക‌ൂളിന് അഭിമാനമാണ്. ഈ നേട്ടങ്ങൾ കൈവരിക്കാൻ നമ്മ‌‌ുക്ക് കഴിയ‌ുന്നത് ചിട്ടയായ പ്രവർത്തനം കൊണ്ടാണ്. അക്കാദമിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ ശാസ്‌ത്രമേളയെ മ‌ുന്നിൽ കണ്ട് പ്രവർത്തിക്ക‌ുന്നത് കൊണ്ടാണ് ഇത് സാധ്യമാക‌ുന്നത്. ശ്രീ ഗിരീഷ് സാർ നിലവിൽ ക്ലബ്ബ് കൺവീനറായി പ്രവർത്തിക്ക‌ുന്ന‌ു.

ദിനാചരണങ്ങൾ: സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് പ്രധാനമായ‌ും ശ്രദ്ധ നൽക‌ുന്ന ഒര‌ു മേഖല ദിനാചരണങ്ങൾ ആണ്. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ക‌ുട്ടികൾക്ക് പഠന, പഠനേതര പ്രവർത്തനങ്ങളിൽ ക‌ൂട‌ുതൽ ശേഷികൾ കൈവരിക്കാൻ സാധിക്ക‌ുന്ന‌ു എന്നതാണ് ഇതിന്റെ ഗ‌ുണം. ഉദാഹരണമായി ഈ അക്കാദമിക വർഷം ജ‌ൂലൈ മാസം 11-ാം തീയതി ദേശീയ ജനസംഖ്യാദിനം ആചരിക്ക‌ുകയ‌ുണ്ടായി. അത‌ുമായി ബന്ധപ്പെട്ട് ക‌ുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്ക‌ുകയ‌ും സമ്മാനങ്ങൾ വിതരണം ചെയ്യ‌ുകയ‌ും ചെയ്ത‌ു. ശ്രീ മുഹമ്മദ് ഹ‌ുസൈൻ സാറാണ് ദിനാചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക‌ുന്നത്.

സ്വാതന്ത്ര്യദിന പരിപാടികൾ: സ്വാതന്ത്ര്യദിന പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. ക‌ുട്ടികൾ സ്വാതന്ത്ര്യദിന അന‌ുസ്‌മരണ പ്രഭാഷണങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ച‌‌ു. പ്രവർത്തനങ്ങൾക്ക് ശ്രീ അനീസ് ഖാൻ സാർ നേതൃത്വം നൽകി.

ഇലക്ഷൻ പ്രവർത്തനങ്ങൾ: സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് പ്രക്രിയകൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്ക‌ുന്ന‌ു. ഈ പ്രവർത്തനം ക‌ുട്ടികൾക്ക് ബോധം വളർത്ത‌ുന്നതിന‌ുളള ഒര‌ു പ്രക്രിയയാക്കി മാറ്റ‌ുന്നതിന് ക്ലബ്ബ് ശ്രദ്ധ ചെല‍‍ുത്താറ‍‍ുണ്ട്. പ്രവർത്തനങ്ങൾക്ക് ശ്രീമതി ലേഖ ടീച്ചർ വേണ്ട നിർദ്ദേശങ്ങൾ നൽക‌ുകയ‌ുണ്ടായി