ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/***പരിസ്ഥിതി ****

Schoolwiki സംരംഭത്തിൽ നിന്ന്
01:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ***പരിസ്ഥിതി **** <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
***പരിസ്ഥിതി ****

മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുള്ള സസ്യജന്തുജാലകങ്ങൾ അടങ്ങുന്നതാണ് പരിസ്ഥിതി. പരസ്പര ആശ്രയത്തിലൂടെയാണ്  സസ്യവർഗവും ജന്തുവർഗവും ജീവിച്ചുപോരുന്നത്. മനുഷ്യൻ കേവലം ഒരു ബുദ്ധിജീവിയാണ്. പരിസ്ഥിതി യിൽ വരുന്ന ക്രെമീകൃതമല്ലാത്ത മാറ്റം ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. ഭൂമിയുടെ നിലനിൽപിന് തന്നെ ഇത് ബാധകമാകുന്നു. പ്രെകൃതിയെ ആശ്രെയിച്ചാണ് മനുഷ്യനും ജീവിക്കുന്നത്. പ്രകൃതിയുടെ ചൂടും തണുപ്പും ഏൽക്കാതെ ജീവിക്കാൻ കഴിയില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ ഇ കാലഘട്ടങ്ങളിൽ മനുഷ്യർ ചൂടും തണുപ്പും കൃത്രിമമായി നിർമ്മിക്കുന്നു. ഉദാഹരണം എ സി, ഫാൻ.. മനുഷ്യർ അണകെട്ടി വെള്ളത്തെ കെട്ടിനിർത്തി പ്രെകൃതിയെ ദുരിതത്തിലാക്കുന്നു. വനങ്ങൾ വെട്ടിവെളുപ്പിച്ചതിലൂടെ പല ദുരിതങ്ങളും ക്ഷേണിച്ചു വരുത്തി. ശബ്ദമലിനീകരണം, ജലമലിനീകരണം, അന്തരീക്ഷമലിനീകരണം ഇവയെല്ലാം പരിസ്ഥിതിയെ ബാധിക്കുന്ന ഘടകങ്ങളാണ്. കൃഷിനാശം വ്യാപകമായിക്കൊണ്ടിരിക്കുന്നു. മണ്ണിന്റെ ഫലഫൂയിഷ്ടത ഇല്ലാണ്ടായി. മനുഷ്യനിർമ്മിത പ്ലാസ്റ്റിക്കുകൾ മണ്ണിനെ ദുഷിപ്പിക്കുന്നു. എൻഡോസൾഫാൻ പോലെയുള്ള മാരക വിഷങ്ങൾ ജലത്തെ നശിപ്പിക്കുന്നു. പരിസ്ഥിതിമലിനീകരണത്തിലൂടെ തന്നെയാണ് ഇന്ന് കാണുന്ന പല മാരക രോഗങ്ങളും പിടിപെടുന്നത്. നാം മനുഷ്യർ ഒറ്റകെട്ടായി നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക. ജൈവവളങ്ങൾ കൂടുതലായി കൃഷിക്കുപയോഗിക്കുക. പ്രപഞ്ച ഘടന മനുഷ്യരായ നാം നശിപ്പിക്കരുത്. പ്രെകൃതിയുള്ളതുകൊണ്ടാണ് ഋതുക്കൾ ഉണ്ടാകുന്നതു. ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പാരിസ്ഥിതിക പ്രേശ്നങ്ങൾ ശ്രേദ്ധയിൽ കൊണ്ടുവരാൻ ആണ് ഈ ദിനം ആചരിക്കുന്നത്. ഗുണനിലവാരമുള്ള പരിസ്ഥിതി നമുക്കെല്ലാം ഒറ്റകെട്ടായി വാർത്തെടുക്കാം. ഭാവി തലമുറകൾക്കെങ്കിലും രോഗങ്ങൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകാൻ ഇപ്പോഴേ നമുക്ക് പ്രയത്നിക്കാം

അശ്വിനി കൃഷ്ണ
8 D ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം