ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/എന്റെ ഗുരുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (e)
എന്റെ ഗുരുനാഥൻ


അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........

 

വിനു വി എസ്
10A ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത