ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/നാടോടി വിജ്ഞാനകോശം

ആമുഖം

പൊഴിയൂരിന് അതിന്റെതായ സംസ്കാരവും ചരിത്രവും ഉണ്ട് ആ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം  

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ലോക്കിൽ കുളത്തൂർ പഞ്ചായത്തിൽ കടലും കായലും കൈകോർത്തുകിടക്കുന്ന പൊഴിയൂർ .അഹസ്ത്യന്റെ നെയ്യാറിൽ നിന്നും ഉൽഭവിക്കുന്ന അനന്തവിക്ടോറിയ മാർത്താണ്ഡം കനാലും അറബിക്കടലും പ്രകൃതി പൊഴിയൂരിന് കനിഞ്ഞരുളിയ വരദാനങ്ങൾ ആണ് .ഭൂപ്രകൃതിയനുസരിച്ച് തീരദേശമാണ് പൊഴിയൂർ എങ്കിലും ഇവിടെ കാർഷിക വിളകളും ഉല്പാദിപ്പിക്കുന്നു .ഇവിടത്തെ പ്രധാന കാർഷിക വിളകൾ തെങ്ങ് വാഴ പച്ചക്കറികൾ എന്നിവയാണ് . പൈതൃകസമ്പത്

ഹൈന്ദവരും മുസ്‌ലീങ്ങളും ക്രൈസ്തവരും ഏകോദര സഹോദരങ്ങൾ ആയി കഴിയുന്ന നാടാണ് പൊഴിയൂർ AD 1196 -ൽ ഏകദേശം 823 വർഷം മുൻപ് വിഴിഞ്ഞം ആസ്‌ഥാനമാക്കി ഭരണം നടത്തിയിരുന്ന ആയി രാജാക്കന്മാരുടെ കാലത്തെ ശിലാരേഖയായ വെള്ളായണിശാസനത്തിൽ  പൊഴിയൂർ മഹാദേവ ക്ഷേത്രത്തെ കുറിച്ച് പ്രതിപാദിക്കുന്നു ആൽത്തറ സർപ്പക്കാവ് മാടൻകോവിൽ തുടങ്ങി വിവിധങ്ങൾ ആയ   ക്ഷേത്രങ്ങളും1884 ൽ പണികഴിപ്പിച്ച  ജുമാമസ്‌ജിദുംഫ്രാൻസിസ് സേവ്യറുടെ ആഗമനത്തോടെ ഉണ്ടായ  ക്രിസ്തീയ ദേവാലയങ്ങളും പൊഴിയൂരിന്റെ പൈതൃകത്തിൽ പെടുന്നു

വ്യക്‌തി മുദ്ര പതിപ്പിച്ചവർ

ഡോക്ടർ  പയസ്

ഡോക്ടർ ബോസ്‌കോ

ഡോക്ടർ ജേക്കബ് ആൻ്റണി

ശ്രീ രാജൻ വി പൊഴിയൂർ .-സാഹിത്യകാരൻ