പരിസ്ഥിതി

എന്താണ് പരിസ്ഥിതി. മനുഷ്യന്റെ ആവാസ സ്ഥലം. അതിലുപരി പക്ഷികളുടെയും, മൃഗങ്ങളുടെയും,സസ്യ, ജന്തുജാലങ്ങളുടെയും, വൃക്ഷ ലതാതികളുടെയും ഒരു ആവാസ വ്യവസ്ഥയാണ്. പരിസ്ഥിതി.പക്ഷെ മനുഷ്യൻ ഇന്ന് പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൗരയുദ്ധത്തിലെ എട്ടു ഗ്രഹങ്ങളിൽ ജീവജാലങ്ങൾ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി. പരിസ്ഥിതിയെ മനുഷ്യൻ കയ്യടക്കിയത് മൂലം പ്രകൃതിയിൽ പല മാറ്റങ്ങളും സംഭവിച്ചു. മനുഷ്യന്റെ ക്രൂരതക്ക് മുന്നിൽ പ്രകൃതി പോലും കീഴടങ്ങി. പ്രകൃതിയും പരിസ്ഥിതിയും ചേർന്ന് മനുഷ്യന് നൽകുന്ന അനുഗ്രഹങ്ങൾ ഒട്ടനവധി ഉണ്ട്. എന്നാൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.

പരിസ്ഥിതിയിൽ വരുന്ന ക്രമീകരതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനില്പ്പിനു തന്നെ ഇത് ഭീഷണിയാകുന്നു. ഭൂമി സൗരയൂഥത്തിലെ ഒരംഗമാണ്. സഹോദര ഗ്രഹങ്ങളിൽ നിന്ന് ജൈവ ഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണെന്നാണ് അറിയപ്പെടുന്നത്. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതതവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവ ഘടനയാണ്. പരസ്പരം ആശ്രയത്തിലൂടെയാണ് ജീവി വർഗ്ഗവും സസ്യ വർഗ്ഗവും നിലകൊള്ളുന്നത്. ഒന്നിനും ഒറ്റപ്പെട്ടു നിലകൊള്ളാനാകില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിനായി മറ്റു ജീവികളും സസ്യങ്ങളും ആവശ്യമാണ്. ഇങ്ങനെ പരസ്പരം ആശ്രയത്തിലൂടെ നിലകൊള്ളുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും. മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു.

മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ദിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റും, ഏൽക്കാതെയും ഉൾക്കൊള്ളാതെയും അവർക്കു നിലകൊള്ളാനാകില്ല. എന്നാൽ ആധുനിക ശാസ്ത്ര മനുഷ്യൻ പ്രപഞ്ചത്തെ കൈക്കലാക്കി എന്ന് അവകാശപ്പെട്ടു. പ്രകൃതിയിലെ ചൂടിൽ നിന്ന് രക്ഷ നേടാൻ തണുപ്പും തണുപ്പിൽ നിന്നുള്ള മോചനത്തിനായി ചൂടും അവൻ കൃത്രിമമായി ഉണ്ടാക്കി. അണകെട്ടി വെള്ളം നിർത്തുകയും അപ്പാർട്മെന്റുകൾ ഉയർത്തി പ്രകൃതിക്കു ദുരിതം സൃഷ്ടിക്കുകയും വനം വെട്ടി വെളുപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലും കൊടുങ്കാറ്റുമെല്ലാം മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നു. പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ നിരവധിയാണ്. ശബ്ദമലിനീകരണം, പ്രകൃതിമലിനീകരണം, ജല മലിനീകരണം, അന്തരീക്ഷമലിനീകരണം തുടങ്ങിയവയാണ്. പ്ലാസ്റ്റിക് പോലുള്ള പാഴ്‌വസ്തുക്കൾ, വലിച്ചെറിയുന്ന മാലിന്യങ്ങളും മണ്ണിനെ ദുഷിപ്പിക്കുന്നു. ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റികിനു കഴിയും. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ ദുഷിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന് ജലത്തിലെ ഓക്സിജന്റെ അളവ് നശിപ്പിക്കാൻ കഴിയു. വൻകിട ഫാക്ടറികൾ പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാകുന്നു. ഋതുക്കൾ ഉണ്ടാകുന്നതും പ്രകൃതി മനുഷ്യന് അനുഗ്രഹമാകുന്നതും വനങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ്. വന നശീകരണം കേരളത്തിലെ ജൈവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്തി. വന സംരക്ഷണത്തിലൂടെ മാത്രമേ വന നശീകരണം തടയാനാകുകയുള്ളൂ. മനുഷ്യൻ കൃഷിയുടെ അളവ് കുറച്ചു വിളവ് കൂട്ടുവാനായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഇന്ന് ഉപയോഗിക്കുന്നു. ഇത് മണ്ണിന്റെയും ജലത്തിന്റെയും പരസ്പരത്തെ തകർക്കും. മണ്ണിലുള്ള നൈട്രജൻ ഘടനയ്ക്ക് മാറ്റം വരും പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷമാണിത്. ജൈവ വളങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ബിയോളജിക്കൽ കണ്ട്രോൾ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിനു പരിഹാരം ആവുകയുള്ളൂ.

മനുഷ്യൻ പരിസ്ഥിതിയോട് ചെയ്യുന്ന ചൂഷണങ്ങൾക്ക് ഒരു ഉദാഹരണം ആണ് തുടർച്ചയായി രണ്ടു വർഷം കൊണ്ട് നാം നേരിടുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. എന്നിട്ടും മനുഷ്യൻ പഠിച്ചില്ല. എന്നാൽ സർവ്വ ജീവ ജാലങ്ങളെയും കീഴടക്കി ആധിപത്യം സൃഷ്ടിച്ചു മനുഷ്യൻ ഇന്ന് വീടുകളിൽ ഒതുങ്ങി കഴിയുകയാണ്. കേവലം ഒരു വൈറസിനെ പേടിച്ച്. ചൈനയിലെ വുഹാനിൽ ഉടലെടുത്ത corona(covid - 19 )എന്ന വൈറസിനു മനുഷ്യരാശിയെ തന്നെ ഒന്നടങ്കം ഇല്ലാതാക്കാൻ കെല്പ്പുണ്ട്. ഇന്ന് ലോക ജനത മുഴുവൻ ആ വൈറസിനെ മുന്നിൽ മുട്ടു മടക്കുന്നു. അതും ഈ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന അനന്തര ഫലമാണ്. ഇന്ന് മനുഷ്യൻ ഒഴികെയുള്ള എല്ലാ ജീവി വർഗ്ഗങ്ങളും പരസ്പരം സന്തോഷത്തോടെ പ്രകൃതിയിൽ കഴിയുന്നു. സമഗ്രവും സമീഗ്രദവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃതത്തെയാണ് നാം തകർക്കുന്നതെന്ന് ഓർക്കുക.

അംനിയ മുല്ല
6 B കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം