സഹായം Reading Problems? Click here


കമ്പിൽ മോപ്പിള എച്ച് എസ്സ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< കമ്പിൽ മോപ്പിള എച്ച് എസ്സ്
05:52, 15 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arabic (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.

2019 -2020 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരണം 24 -06 -2019 ന് തിങ്കളാഴ്ച ഉച്ചക്ക് 1 :30 നടന്നു. UP വിഭാഗത്തിൽ നിന്ന് 7 B യിലെ ഫാത്തിമത്തുൽ സഫ സി.കെ.യെ സെക്രട്ടറിയായും 6 B യിലെ മുഹമ്മദ് സിനാൻ എം.കെ.യെ ജോയിന്റ് സെക്രെട്ടറിയായും തെഞ്ഞെടുത്തു.

24 -09 -2019 ന് സ്കൂൾ തല ഗണിത ശാസ്ത്ര മത്സരം നടത്തുകയും അതിൽ വിജയികളായ സംഗീത്.പി . സ്കൂളിനെ പ്രതിനിധീകരിച്ച് മയ്യിൽ സ്കൂളിൽ വെച്ച് നടന്ന സബ്ബ് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ശാസ്ത്ര മേളയോടനുബന്ധിച്ച് യു.പി.തല സ്റ്റിൽ മോഡൽ നമ്പർ ചാർട്ട്, ജിയോമെട്രിക്കൽ ചാർട്ട്, പസിൽ ഗെയിം, മാഗസിൻ എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

ഹൈസ്കൂൾ വിഭാഗത്തിന്റെ ഗണിത ശാസ്‌ത്ര ക്ലബ്ബ് 18 -06 -2019 ചൊവ്വാഴ്ച ഉച്ചക്ക് 1 :30 ന് നടത്തി. 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ സെക്രെട്ടറിയായി ഫാത്തിമത്തുൽ നിസ (10 B) യെയും തിരഞ്ഞെടുത്തു. കുട്ടികളോട് ക്ലബ്ബിന്റെ ആവശ്യകതയും ലക്ഷ്യവും പ്രവർത്ത ഘട്ടങ്ങളും ഗണിത ശാസ്ത്ര അധ്യാപകർ രൂപീകരണ യോഗത്തിൽ വ്യക്തമാക്കികൊടുത്തു. ഓരോ ക്ലാസ്സിലും ഒരു ഗണിത മാഗസിൻ എന്ന പ്രവർത്തനത്തിലൂടെ നല്ലൊരു ഗണിത മാഗസിൻ നിർമ്മാണത്തിന് തീരുമാനമെടുത്തു. ഗണിത ലാബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങളും ലാബിലേക്ക് പഠന സംബന്ധമായ വിവര ശേഖരണത്തിനും നിർദ്ദേശം നൽകി.

ജൂലൈ ആദ്യ വാരം മുതൽ അതാത് ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത സംബന്ധമായ വിവര ശേഖരണം ആരംഭിച്ചു. ഗണിത ശാസ്ത്ര മേളകളിലെ ഇനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഗണിത ക്വിസ് നടത്തി. ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സുറൈജ് .സി.വി. (10E) സബ്ജില്ലാ തലത്തിലും മൂന്നാം സ്ഥാനം നേടി. 3 -10 -2019 ന് സ്കൂൾ തല ഗണിത മേള നടത്തി. എട്ടുമുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾ ജിയോമെട്രിക്കൽ ചാർട്ട്,നമ്പർ ചാർട്ട്, പസിൽ, സ്റ്റിൽ മോഡൽ തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ചു. ഒന്നാം സ്ഥാനം നേടിയവരെ സബ്ജില്ലയിലേക്ക് തെരഞ്ഞെടുത്തു.

ഭാസ്കരാചാര്യ സെമിനാർ മത്സരത്തിൽ 10 B യിലെ ഷഹാമ. പി.പി. എന്ന കുട്ടിയെ തെരഞ്ഞെടുത്തു. സെമിനാർ വിഷയം " സംഖ്യാ സവിശേഷതകളും ബീജ ഗണിതവും" എന്നതാണ്. പാഠഭാഗവുമായും അല്ലാതെയും സംഖ്യായ സവിഷേതകൾ കുട്ടി കണ്ടെത്തി. ഗണിത ശാസ്ത്ര ക്ലബ്ബ് കൺവീനറുടെ സഹായത്താൽ സെമിനാർ ചിട്ടപ്പെടുത്തി തയ്യാറാക്കി.

സബ്ജില്ലാ തല ഗണിതമേളയിലേക്ക് 10 മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ കൂടെ മാഗസിൻ മത്സരത്തിലും പങ്കെടുപ്പിക്കുന്നുണ്ട്. മാഗസിൻ 9,10 ക്ലസ്സുകളിലെ കുട്ടികളാണ് തയ്യറാക്കിയത്.