സഹായം Reading Problems? Click here

കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:56, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ)

            സ്വപ്നം
       രാത്രി അമ്മയ്ക്ക് ശുഭരാത്രി നേര്‍ന്നുകൊണ്ട് ലക്ഷമി ഉറങ്ങുവാന്‍ പോയി. അവള്‍ പതിവായി സ്വപ്നം കാണുമായിരുന്നു. സ്വപ്നം കാണുന്നതെല്ലാം അവള്‍ തന്റെ അമ്മയോട് വിവരിച്ചു പറയും. അവളുടെ കുണിങ്ങി കുണുങ്ങിയുള്ള വര്‍ത്താമാനം കേള്‍ക്കാന്‍ അവര്‍ക്കെല്ലാം വളരെ ഇഷ്ടമാണ്. അന്നു രാത്രിയും അവള്‍ തന്റെ സ്വപ്ന ലോകത്തേയ്ക്ക് ചിറകു വിരിച്ചു പറന്നു. താന്‍ ഒരു പുല്‍മേടിന്റെ നടുവില്‍ കിടക്കുന്നതായാണ് കണ്ടത്.
        തണുത്ത കാറ്റ് അവളെ തലോടുന്നുണ്ട്. അവള്‍ ഉറക്കമുണര്‍ന്നു. അവള്‍ നോക്കിയപ്പോള്‍ അവിടമാക്കെ പുഷ്പങ്ങള്‍. ഉറക്കത്തില്‍ നിന്ന് എണീറ്റു. വനദേവതമാര്‍ അവളുടെ ചുറ്റും നില്‍ക്കുന്നു. മാന്‍ കുട്ടിള്‍ ഓടിച്ചാടി നടക്കുന്നു. കിളി പാടുന്നു. അവള്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.
         അവളെ വനദേവതമാര്‍ കൈചൂണ്ടി വിളിച്ചു. അവള്‍ ഓടിച്ചാടി അവരുടെ അടുത്ത് ചെന്നു. അവരുമായി കുറേ നേരം കളിച്ചു. അവര്‍ അവള്‍ക്ക് മിഠായികളും, കളിക്കോപ്പുകളും മറ്റും നല്‍കി. അവളെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അവള്‍ വാല്‍ക്കണ്ണാടിയില്‍ നോക്കിയപ്പോള്‍ താനും വനദേവതമാരുടെ പോലെ അവള്‍ക്കുതോന്നി. പെട്ടന്ന് അതാ അവിടെ ഒരു വാളി തീ ഊതി കൊണ്ട് വന്നിരിക്കുന്നു. ദേവതമാരെല്ലാം പേടിച്ച് ഓടി. ആ ഭീകര ജന്തു അവളെ വിഴുങ്ങാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന് അതാ ഒരു വിമാനം പറന്നുവരുന്നു. അത് അവളെയും രക്ഷപ്പെടുത്തി പറന്നുപോയി. അപ്പോഴേക്കും അവള്‍ ഉറക്കമുണര്‍ന്നു. നോക്കുമ്പോള്‍ ചുറ്റും വനദേവതമാരില്ല, മാന്‍കുട്ടികളില്ല, കിളികളുടെ പാട്ടുകേള്‍ക്കാനില്ല. വ്യാളിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. അവള്‍ ഓര്‍ത്തു ഇത് വെറും സ്വപ്നമായിരുന്നോ.
                                               അനീറ്റ ജോസഫ്
"https://schoolwiki.in/index.php?title=കഥകൾ&oldid=140348" എന്ന താളിൽനിന്നു ശേഖരിച്ചത്