ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/കറുത്തദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കറുത്തദിനങ്ങൾ


<poem>
കൊഴി‍‍ഞ്ഞു ഇരുപത്തൊന്നു ദിനരാത്രങ്ങൾ

നിർവചിക്കാനാവാത്ത വികാരത്തോടെ രോദനത്തിൻെറ, ഭീതിയുടെ ദിന‍ങ്ങൾ ഇനിയും ആർത്തിതീരാതെ....


മാസ്കിനാൽ മറയ്ക്കപ്പെട്ട പാതി മുഖങ്ങൾ വെളിവാക്കുന്നു ഒരു യാഥാർത്ഥ്യത്തെ ചിത്തത്തിൽ വാളേന്തി പുറമെ ചിരിക്കുന്നു നമ്മൾ

എന്തിനായിരുന്നു ഈ അടയ്ക്കപ്പടൽ ജീവനുവേണ്ടിയുളള കൊതിയോ ? ജീവവായുവിനായി പിടയുന്ന ജന്മങ്ങൾ യുദ്ധക്കളത്തിലായി ഭിഷഗ്വരന്മാരും മാലാഖമാരും

ഞാൻ കൂട്ടിലടയ്ക്കപ്പെട്ടെങ്കിലും കിളികൾ ചരിക്കുന്നു സ്വാതന്ത്യത്തോടെ ആരുടെ കർമ്മഫലമീ ദുരിതങ്ങൾ മർത്യാ ..അതു നിന്റേതു തന്നെയല്ലേ

അരുതരുതിനിയും ചതിയും വഞ്ചനയും കുററമില്ലാത്ത നിണം ചൊരിയലും വരാതിരിക്കട്ടെ കറുത്തദിനങ്ങൾ ലോകത്തിനു വെളിച്ചം പകരുന്നവരാകൂ.

<poem>