എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ചിറകറ്റ പക്ഷി

ചിറകറ്റ പക്ഷി

അവൾ ആ ഗേറ്റ്ന് അടുത്തെത്തി കുഞ്ഞിന്റെ കരച്ചിൽ ആ മാറാല പിടിച്ച് ഇരുണ്ട ചുവരുകൾക്കുള്ളിൽ കിടന്ന് നടുങ്ങി. ഏതോ ഉത്തരം കിട്ടാത്ത ചോദ്യതെ അലഞ്ഞെന്നപോലെ അവൾ നടന്നു. പാലിന്റെ ഗന്ധം മാറാത്ത ആ പൊടികുഞ്ഞിന്റെ മുഗം അവൾ അപ്പോൾ ആ മനസ്സിൽ താഴിട്ടുപൂട്ടിയിരുന്നു. ചിന്തകളൊക്കെ ആശുപത്രിയിൽ നിന്നും ഉയരുന്ന രോഗികളുടെ നെടുവീർപ്പിൽ അവൾ പറത്തിവിട്ടു. എന്തോ അവളെ ആരൊക്കെയോ കാത്തിരുന്നിരുന്നു ആ കലിയായ വൈറസിനെയും ശരീരത്തിൽ കയറ്റികൊണ്ട്, പാതിജീവനിൽ ശ്വാസം വിടുന്ന കുറെരോഗികൾ.... ചെന്നപപാടെ തന്റെ ആയുധങ്ങളെകൊണ്ട് മുഗം മറച്ചു. ഓരോ രോഗിയുടെ മരണ വെപ്രാളത്തിനുമുന്നിലും അവൾ മുഗം തിരിക്കാതെ തന്റെ വെളുത്ത ആവരണം മാത്രം അണിഞ്ഞ കയ്കൾ കൊണ്ട് പിടയുന്ന ജീവന് ഉറപ്പുനൽകി.ദിവസങ്ങൾ കൂടുമ്പോഴുള്ള ഫോൺവിളികളിൽ മാത്രമായി അവൾ ജീവിച്ചു "ഇനി നീ ഇയാളെ നോക്കുക "എന്ന മേൽഉദ്യഗസ്തന്റെ വാക്കുകൾ അവൾ അക്ഷരം പടി അനുസരിച്ചു. മരുന്നുകളും കരുതലും ആ രോഗിയെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റുമ്പോൾ അവളുടെ ഓരോ ഭാഗവും വൈറസ് ഏറ്റെടുത്തു കഴിഞ്ഞിരിന്നു ആശുപത്രിവിട്ട് അയാൾ പോയപ്പോൾ ദൈവങ്ങളോടെന്നപോലെ കയ്കൂപ്പി പ്രാർത്ഥിച്ചു... അവൾ ആ നേഴ്സ് ഇന്ന് പാതിജീവനിൽ മുറിവേറ്റ രോഗിയാണ്. മാസം 2കഴിഞ്ഞു, ആ കാലത്തെ വ്രപ്പെടുത്തിയ രാത്രികൾ അവൾ ഓർത്തു. ശ്വാസം വഴുതിവീണുപോയ ആ ഇരുണ്ട ചുവരുകളെ അവൾ ഓർത്തു. എല്ലാം അവസാനിചെന്ന് കരുതിയിടത്തും നിന്ന് ആരോടെയോ ഉറക്കമില്ലാത്ത രാത്രികൾക്ക് ഫലമായി ധാനമായി കിട്ടിയ ജീവിതമാണ് ഇന്ന് അവളുടെ ശ്വാസം.. ആ നീണ്ട പ്രതിരോധത്തിന്റെ ശക്തിയുമായി വീട്ടിൽ കയറുമ്പോൾ അവിടെയും തന്റെ ഐസൊലേഷൻ വാർടു പോലെ ശൂനന്യമായിരുന്നു. തന്റെ മാറിനിൽക്കലിൽ കുഞ്ഞിന് മേലാകെ വീർത്തുപൊങ്ങി, വ്രണം രൂപപ്പെട്ടതും ആർതു കരഞ്ഞപ്പോഴും, അമ്മയുടെ പാലിനായി കരഞ്ഞതും അവൾ നീണ്ടനിശബ്ദതയിലൂടെ അറിഞ്ഞു. അവൾ പോയതോടെ കണ്ണീരിന്റെ ആ കുഞ്ഞുതുള്ളികളുടെ ആ ശൂന്യമായ കാറ്റു പകുതെറിഞ്ഞത് എന്ന് അവൾ അറിഞ്ഞു..!!എന്നിട്ടും അവൾ പ്രാർത്ഥിച്ചു "സകലർക്കും ശാന്തി നൽകേണമേ, തന്നെ അനുഗ്രഹിച്ച ദൈവം മറ്റുള്ളവരെയും അനുഗ്രഹിക്കട്ടെ"

ലയ
6 എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ