എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/പറഞ്ഞത് കേട്ടിരുന്നെങ്കിൽ.......?
പറഞ്ഞത് കേട്ടിരുന്നെങ്കിൽ.......?
ഒരു കാട്ടിലെ മാളത്തിനുള്ളിൽ കുറേ എലികൾ താമസിച്ചിരന്നു.കുറച്ച് അകലെയായി ഒരു കർഷകൻ താമസിച്ചിരുന്നു.ഒരു ദിവസം കർഷകന്റെ വീട് പൂട്ടിക്കിടക്കുന്നത് എലികളുടെ ശ്രദ്ധയിൽപ്പെട്ടു.ഇന്ന് കർഷകന്റെ വീട്ടിൽ കയറാം എന്ന് എലികൾ തീരുമാനിച്ചു.എല്ലാവ രും കൂടി കർഷകന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി.അപ്പോൾ അതു വഴി ഒരു പൂമ്പാറ്റ പാ റി വന്നു.അവൾ എലികളോട് ചോദിച്ചു:”നിങ്ങൾ എവിടേക്കാണ്"?പൂട്ടിക്കിടക്കുന്ന ആവീട്ടിൽ കയറി നെൽമണികൾ തിന്നാൻപോവുകയാണ്.എലികളുടെ നേതാവ്പറഞ്ഞു.അയ്യോ! അതു വേണ്ട..അങ്ങോട്ടു പോവണ്ട.കർഷകനും ഭാര്യക്കുംകൊറോണസ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണയോ? അതെന്താ ?ഒരു എലി ചോദിച്ചു.അപ്പോൾ നിങ്ങളാരും ഈ ലോകത്ത് നടക്കുന്നതൊന്നുംഅറിയുന്നില്ലേനമ്മുടെനാടാകെകോവിഡ്എന്നൊരുമഹാമാരി പടർന്നുപിടിച്ചിട്ടുണ്ട്.സമ്പർക്കം മൂലമാണ് അതു പടരുന്നത്.എല്ലാ ജനങ്ങളും പേടിച്ചിരിക്കുകയാണ്.ഇപ്പോൾ കർഷകന്റെ വീട്ടിൽപ്പോയാൽ നിങ്ങൾക്കും അത് വരും.എന്നാൽ എലികൾ പൂമ്പാറ്റയുടെ വാക്കു കേട്ടില്ല.അവർ കർഷകന്റെ വീട്ടിൽ കയറി.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പൂമ്പാറ്റ ആ വാർത്ത കേട്ടു.കർഷകന്റെ വീട്ടിൽപ്പോയ എലികൾക്കെല്ലാം കൊറോണ പിടിച്ചിരിക്കുന്നു.എലികൾക്ക് പുറത്തിറങ്ങാൻ കഴിയാതായി.അന്ന് എലികൾ ചിന്തിച്ചു.ആ പൂമ്പാറ്റയുടെ വാക്കുകൾ കേട്ടിരുന്നെന്കിൽ...........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |