എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

തുരത്താം കൊറോണയെ

   കേട്ടോ കേട്ടോ കൂട്ടുകാരെ
   ചൈനയിൽ പിറവിയെടുത്തൊരു വൈറസ്
   കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
   ലോകം മുഴുവൻ ഭീതി പടർത്തി
   വിളയാടുന്നൊരു ഭീകരവൈറസ്
   ദേവാലയങ്ങളും കടകളുമെല്ലാം
   അടപ്പിച്ചാ കിടിലൻ വൈറസ്
   എന്നാൽ നിങ്ങൾ പേടിക്കേണ്ട
   ഇവനെ തുരത്താൻ നമ്മൾക്കാകും
   ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
   കൂട്ടം കൂടൽ ഒഴിവാക്കീടാം
   വായുംമൂക്കും മൂടി നടക്കാം
   കൊറോണയെ നമ്മൾക്കോടിച്ചീടാം
   നല്ലൊരു നാളെ വരവേൽക്കാം

സ്റ്റെഫിയ ഗ്രേസ്
4 A എൽ പി എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത