എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പെട്ട കോയിപ്രം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ 2012ൽ SPCയൂണിറ്റ് അനുവദിച്ചു.എസ് പി സി യുടെ സ്കൂൾ തല ഉദ്ഘാടനം 2012 ജൂലൈ പന്ത്രണ്ടാം തീയതി ബഹു. പിടിഎ പ്രസിഡണ്ട് ശ്രീ എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ആറന്മുള എംഎൽഎ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ നിർവഹിച്ചു.

22 പെൺകുട്ടികളും 22 ആൺകുട്ടികളും അടങ്ങുന്ന 44 അംഗങ്ങളുള്ള ജൂനിയർ ബാച്ച് ആയിട്ടാണ് യൂണിറ്റിന് തുടക്കം. ഇതുവരെ 352 കേഡറ്റുകൾ പാസിങ് ഔട്ട് കഴിഞ്ഞിട്ടുണ്ട്. 2012 മുതൽ 2018 ജൂലൈ വരെ സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ശ്രീ ജി സുരേഷ് കുമാർ സി പി ഓ ആയും കെമിസ്ട്രി അധ്യാപിക ശ്രീമതി സിന്ധു സി 2016 ജൂൺ വരെ എ സി പി ഓ ആയും പ്രവർത്തിച്ചിരുന്നു. 2018 ആഗസ്റ്റ് മുതൽ സ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ അശോക് കുമാർ എൻ ആർ, സിപി ഒ ആയി യു ശ്രീമതി ബിന്ദു കെ നായർ( മലയാളം അധ്യാപിക) 2016 ജൂലൈ മുതൽ എ സി പി ഓ ആയും പ്രവർത്തിച്ചുവരുന്നു.

സ്കൂളിൽ എസ് പി സി യുടെ ആഭിമുഖ്യത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.2012-13 നാലു പ്രവൃത്തി ദിനങ്ങളിലായി സ്കൂളിന്റെ അയൽപക്ക സ്കൂളുകൾ ആയ എൽപി,യുപി സ്കൂളുകളിൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും ബോധവൽക്കരണവും നടത്തി. 2013-14 വർഷത്തിൽ SPC യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തുകയുണ്ടായി. ഭിന്നശേഷിക്കാരായ നാലു കുട്ടികളുടെ വീടുകൾ കേഡറ്റുകളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. ജലം ജീവജലം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജലസംരക്ഷണ പ്രതിജ്ഞ എടുക്കുകയും പൂവത്തൂരിൽ പോയി പമ്പാനദിയിൽ വന്ദനം എന്ന് പരിപാടി ആ സംഘടിപ്പിച്ചു.

2014-15 വർഷത്തിൽ പ്ലാസ്റ്റിക് വിമുക്ത പമ്പ, മാലിന്യമുക്ത പമ്പ എന്ന ആശയത്തെ മുറുകെ പിടിച്ചുകൊണ്ട് പമ്പയിലും പരിസരപ്രദേശങ്ങളിലുമായി ശബരിമല തീർത്ഥാടകരിൽ നിന്നും കാരിബാഗുകൾ വാങ്ങുകയും പകരം തുണിസഞ്ചികൾ നൽകുകയും ചെയ്തു. സഹായ മനോഭാവം കേഡറ്റുകളിൽ വളർത്തുന്നതിനായി തിരുവല്ലയ്ക്ക് അടുത്തുള്ള പായിപ്പാട് പ്രവർത്തിച്ചുവരുന്ന 'ആശ്രയ' എന്ന് വൃദ്ധമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണസാധനങ്ങളും നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനായി എസ് പി സി യൂണിറ്റ് നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ് പ്രശസ്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും പാമ്പ് സംരക്ഷകനുമായ വാവ സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ അടുത്തറിയുവാനും പരിസ്ഥിതി സംരക്ഷണത്തിനുമായി എസ് പി സി യൂണിറ്റ് വനം വകുപ്പുമായി ചേർന്ന് എന്റെ മരം വഴിയോര തണൽ മരം പദ്ധതി നടപ്പാക്കി. വന ശിബിരം യാത്ര, നേച്ചർ ക്യാമ്പുകൾ എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് എസ് പി സി കേഡറ്റുകൾക്ക് ആയി സ്റ്റഡി ടൂർ സംഘടിപ്പിച്ചു. ഇതിനായി പത്തനംതിട്ട ജില്ലയിലെ ഗവി, കോന്നി അടവി കുട്ടവഞ്ചി സവാരി, ആനക്കൂട് കോന്നി എന്നിവിടങ്ങൾ സന്ദർശിക്കുക യും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ എടുക്കുകയും ചെയ്തു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ റോഡ് സുരക്ഷ യാത്രയെ കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ശുഭയാത്ര ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളിൻറെ മുൻവശം, ഗേറ്റ്, പുല്ലാട് ജംഗ്ഷൻ ഇവ കേന്ദ്രീകരിച്ച് പരിശീലനം സിദ്ധിച്ച കേഡറ്റുകൾ ട്രാഫിക് ഡ്യൂട്ടി ചെയ്തുവരുന്നു. 35 മത് നാഷണൽ ഗെയിംസ് മായി ബന്ധപ്പെട്ടു അതിൻറെ logo ആയ അമ്മു വേഴാമ്പലിന് സ്കൂളിൽ ഗംഭീര വരവേൽപ്പ് ഒരുക്കി. ഗെയിംസിനെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട് നടത്തിയ സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്തു. കേരള വനം വകുപ്പുമായി ചേർന്ന് വംശനാശം വന്നു കൊണ്ടിരിക്കുന്ന കുരുവി പോലെയുള്ള ജീവജാലങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനായി 'അങ്ങാടി കുരുവിക്കൊരു കൂട് 'എന്ന പദ്ധതി നടപ്പിലാക്കി. കോഴഞ്ചേരി, ചെട്ടിമുക്ക്, പുല്ലാട് എന്നീ എന്നീ സ്ഥലങ്ങളിൽ കുരുവിക്കൂട് തയ്യാറാക്കി കൊണ്ടു വെച്ചു. ഇതിന്റെ ഉൽഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തക പ്രൊഫസർ എം എസ് സുനിൽ നിർവഹിച്ചു. 27 നക്ഷത്രങ്ങളുടെയും മരങ്ങൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും നക്ഷത്രവനം പദ്ധതി നടപ്പിലാക്കുകയും അതിൻറെ ഉദ്ഘാടനകർമ്മം ശ്രീ ചിറ്റാർ ആനന്ദൻ അവർകൾ ഉദ്ഘാടനം ചെയ്ത.

2015 16 വർഷത്തിൽ സാന്ത്വനം പദ്ധതി നടപ്പിലാക്കി .സാമ്പത്തിക പിന്നാക്കം നിൽക്കുന്ന മൂന്നു കുട്ടികളെ തെരഞ്ഞെടുത്ത് സാമ്പത്തിക സഹായം നൽകി. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കുട്ടികൾ ഉള്ള വീടുകൾ തെരഞ്ഞെടുത്തു അഞ്ചു വീടുകൾക്കു വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കി.

2016-17 വർഷത്തിൽ മുഴുവൻ കേഡറ്റുകളെയും യോഗ പരിശീലിക്കുകയും യോഗ പ്രദർശനതോടെ യോഗ ദിനം ഗംഭീരമായി ആഘോഷിച്ചു.2017-18 എസ് പി സി യൂണിറ്റ്, നീരൊഴുക്ക് നിലച്ച് മണ്ണു മൂടി പോയ വരട്ടാർ- പുനരുജ്ജീവന പദ്ധതിയുമായി ചേർന്ന് ശ്രമദാനം നടത്തി. കിലോമീറ്റർ നീളമുള്ള നദിയിൽ ചാലുകീറി നീരൊഴുക്ക് പൂർവസ്ഥിതിയിൽ ആകുവാനുള്ള യജ്ഞത്തിൽ സംസ്ഥാന മന്ത്രിമാർക്കൊപ്പം പങ്കെടുത്തു. 5000 രൂപ സാമ്പത്തിക സഹായവും നൽകി.

2018-19വർഷത്തിൽ 2018 ആഗസ്റ്റ് 15ന് കേരളത്തിലുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനും എസ് പി സി യൂണിറ്റിലെ 22 കേഡറ്റുകൾ ഇതിൽ സന്നദ്ധരാവുകയും ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്നു മറ്റ് കേഡറ്റുകൾ.

ചില പ്രവർത്തനങ്ങൾ1. വെള്ളത്തിൽ മുങ്ങിപ്പോയ കോയിപ്രം പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി. അന്ന് കോയിപ്പുറം പോലീസ് സ്റ്റേഷൻ സന്ദർശിച്ച ബഹുമാനപ്പെട്ട ഡിജിപി ശ്രീ ലോക് നാഥ് ബഹ്റ പോലീസ് സ്റ്റേഷനിൽ വെച്ച് ഈ കേഡറ്റുകൾക്ക് ഹസ്ത ദാനം നൽകി അവരെ അനുമോദിച്ചു. ഇത് പുല്ലാട് എസ് പി സി യൂണിറ്റിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.2. കോയിപ്പുറം പോലീസ് സ്റ്റേഷനുമായി ചേർന്ന് 600 ഭക്ഷണ കിറ്റും പുനരധിവാസത്തിന് ആവശ്യമായ വസ്ത്രം, കിടക്ക, പായ, വീട്ടുപകരണങ്ങൾ, മരുന്നുകൾ ഇവ കോയിപ്പുറം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്ക് വാഹനത്തിൽ എത്തിച്ചു നൽകി. ഈ ഉദ്യമത്തിൽ സ്കൂളിലെ കേഡറ്റുകളുടെയും അധ്യാപകരുടെയും അനദ്ധ്യാപകരുടെയും പങ്കാളിത്തവും സഹകരണം ഉണ്ടായിരുന്നു.3. എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പുല്ലാട് വിവേകാനന്ദ ഹൈസ്കൂളിലെയും,കടപ്ര എം ടി എൽ പി സ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ പ്രവർത്തനങ്ങളും ഭക്ഷണവും എത്തിച്ചുകൊടുത്തു .4. വെള്ളപ്പൊക്ക ദുരിതത്തിൽ പെട്ട സഹ കേഡറ്റുകളുടെയും സഹപാഠികളുടെയും വീടുകൾ സന്ദർശിച്ച് വീട് കഴുകി വൃത്തിയാ ക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്തു.5. 12 വീടുകൾ തെരഞ്ഞെടുത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.6. വെള്ളപ്പൊക്കത്തിൽ പൂർണ്ണമായി മുങ്ങിപോവുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത കോയിപ്പുറം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻന്റെ ശുചീകരണ- സേവനപ്രവർത്തനങ്ങൾ നടത്തി.7. സ്റ്റുഡൻറ് പോലീസ് കേഡറ്റുകളിൽ സഹജീവിസ്നേഹവും,മനുഷ്യത്വവും,സേവനമനോഭാവവും വളർത്തിയെടുക്കുന്നതിന് ആയി വെള്ളപ്പൊക്ക കെടുതിയിൽ അകപ്പെട്ട 13 എൽപി,യുപി, അയൽപക്ക സ്കൂളുകളെ തെരഞ്ഞെടുത്ത് കുട്ടികൾക്ക് നോട്ട്ബുക്ക്, പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങൾ നൽകി. നമ്മൾ ഒന്നാണ് എന്ന സന്ദേശം ആ പ്രചരിപ്പിക്കുകയും ആത്മവിശ്വാസം ജനിപ്പിക്കുന്ന പ്രസംഗങ്ങളും കലാപ്രകടനങ്ങളും കേഡറ്റുകൾ കാഴ്ചവെച്ചു.

2018 നവംബർ ഒന്നിന് സ്കൂൾ പരിസരത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ അഭിലാഷ് Aഎന്ന കുട്ടിക്ക് ആവശ്യമായ സാമ്പത്തിക ക്രമീകരണവും രക്തദാനവും കേഡറ്റുകൾ നടത്തി. കോയിപ്പുറം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ശ്രീ ഗോപകുമാർ കെ എസ്-ന്റെ നേതൃത്വത്തിൽ മൂന്നര ലക്ഷം രൂപ സമാഹരിച്ചു നൽകി.എസ് പി സി ദിനാഘോഷം എല്ലാ വർഷവും ആഗസ്റ്റ് രണ്ടിന് ആഘോഷിച്ചുവരുന്നു. ക്ലീൻ സ്കൂൾ ക്യാമ്പസ്, ഗ്രീൻ സ്കൂൾ ക്യാമ്പസ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ശുചിത്വ ത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനു പച്ചപ്പുള്ള സ്കൂൾ പ്രകൃതിയെ സൃഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആഴ്ചയിലൊരിക്കൽ അനുബന്ധ പ്രവർത്തനങ്ങൾ നടത്താറുണ്ട്.പോലീസ് രക്തസാക്ഷി ദിനത്തിൽ പോലീസിന്റെ സേവന പ്രവർത്തനങ്ങളുടെ ഈ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനായി കോയിപ്പുറം പോലീസും എസ് പി സി യും ചേർന്ന് പുല്ലാട് പോലീസ് സ്റ്റേഷൻ മുതൽ കുമ്പനാട് ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്റർ ദൂരം കൂട്ടയോട്ടം സംഘടിപ്പിച്ചു. കോയിപ്രം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മോൻസി കിഴക്കേടത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

ലോക എയ്ഡ്സ് ദിനത്തിൽ കോയിപ്പുറം പബ്ലിക് ഹെൽത്ത് സെൻറർ മായി ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. എല്ലാ വർഷവും എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷം, റാലി, സമ്മേളനം, മധുര വിതരണം, ക്വിസ്മത്സരം ആ എന്നിവയോടെ നടത്തുന്നു.- പരിസ്ഥിതി ദിനത്തിൽ  എഴുമറ്റൂരിൽ പ്രവർത്തിച്ചുവരുന്ന അജയകുമാർ വല്യൂഴത്തിലിന്റെ ഉടമസ്ഥതയിലുള്ള കൃഷി ഫാമിൽ നിന്നും 2000 പച്ചക്കറിതൈകൾ സ്കൂളിൽ എത്തിച്ചു വിതരണം ചെയ്തു.

കേ‍‍‍‍ഡറ്റുകളിൽ ആത്മവിശ്വാസം വളർത്തുന്നതിന് സ്കൂളിൽ കരാട്ടെ, യോഗ, ക്ലാസ്സുകൾ നടത്തിയിരുന്നു. എസ് പി സി കേഡറ്റുകൾ കൈ വിരിച്ചിട്ടു ഉള്ള നേട്ടങ്ങൾ.2012-13, 13-14, 14-15 എന്നീ വർഷങ്ങളിൽ യൂണിറ്റ് കമാൻഡറായിരുന്ന അശ്വിനി രാജൻ സംസ്ഥാന പ്രവർത്തി പരിചയമേളയിൽ കയർ മാറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കി.2016-17 വർഷത്തിൽ അനന്തു സുരേഷ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ, മിമിക്രിയിൽ ബി ഗ്രേഡ് കരസ്ഥമാക്കി.2014-15 15 വർഷത്തിൽ അമൽരാജ് പിആർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തു. 2016- 17, 17- 18 വർഷങ്ങളിൽ എസ് പി സി യൂണിറ്റ് കമാൻഡർ ആയ പല്ലവി ആർ നായർ കേരള സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ, മോഹിനിയാട്ടം, കേരള നടനം, ഭരതനാട്യം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി. 2017 18 ആര്യ സതീഷ് സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ബി ഗ്രേഡ് നേടി. 2015- 16,2016-17,2017-18 വർഷങ്ങളിൽ അശ്വിൻ രാജൻ സംസ്ഥാന പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത് കയർ മാറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് നേടി.2016-17,2017-18 വർഷങ്ങളിൽ ദുർഗ്ഗ എ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലൽ ബി ഗ്രേഡ് നേടി.2017-18 2017 18 വർഷത്തിൽ അപർണ എസ് പണിക്കർ മാതൃഭൂമി നടത്തിയ ഉപന്യാസ മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു.2018-19 അഖിൽ കുമാർ സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജമ്പിൽ പങ്കെടുത്തു.2018-19 കൃഷ്ണശ്രീ വി പിള്ള കേരള സ്കൂൾ കലോത്സവത്തിൽ, സംസ്ഥാന തലത്തിൽ മോണോ ആക്ട് ഇൽ Aഗ്രേഡ് നേടി.

2016-17 സംസ്ഥാന സ്കൂൾ ഗെയിംസിൽ, ഹൈജമ്പിൽ ഭരത് രാജ് ബി,പത്തനംതിട്ടയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ചു. മഹാരാഷ്ട്രയിലെ പൂനെയിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ നാലാം സ്ഥാനം നേടി. കൂടാതെ ഹൈജമ്പിൽ വിവിധ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ ഭരത് പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.2017-18 സംസ്ഥാന തലത്തിൽ സ്വർണമെഡലും,ദേശീയ സ്കൂൾ ഗെയിംസിൽ രണ്ടാം സ്ഥാനവും,സ്റ്റേറ്റ് അമച്വർ മീറ്റിൽ റെക്കോഡോടെ സ്വർണമെഡലും,സൗത്ത് സോൺ നാഷണൽ മീറ്റിൽ സ്വർണ മെഡലും നേടി.2018-19 സ്റ്റേറ്റ് അമച്വർ മീറ്റിൽ സ്വർണമെഡലും,സൗത്ത് സോൺ നാഷണൽ മീറ്റിൽ വെള്ളിമെഡലും ഇൻറർ ക്ലബ്ബ് അത്‌ലറ്റിക് മീറ്റിൽ ഹൈജമ്പിൽ സ്വർണ മെഡലും നേടി.കൂടാതെ എസ്എസ്എൽസി പരീക്ഷയിൽ ഓരോ വർഷവും ഫുൾ എ പ്ലസ് നേടുന്ന കേഡറ്റുകൾക്ക് എസ് പി സി യൂണിറ്റ് മെമന്റോ നൽകിവരുന്നു.