എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

23:50, 12 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('രണ്ടായിരത്തിഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രണ്ടായിരത്തിഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ പത്തൊമ്പതാം തീയതി ഉച്ചക്ക് മൂന്നുമണിവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയം അനുവദിക്കുകയുണ്ടായി.നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഒക്ടോബർ ഇരുപത്തഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ നൽകി.ഒക്ടോബർ ഇരുപത്തെട്ടാം തീയതി രാവിലെ പത്തുമണിമുതൽ വോട്ടെടുപ്പ് ആരംഭിച്ചു.ഓരോ ക്ലാസ് മുറിയും പോളിംഗ് ബൂത്തുകളായി സജ്ജീകരിക്കപ്പെട്ടു.ഒരുമണിക്കൂർ നീണ്ടുനിന്ന വോട്ടെടുപ്പിനുശേഷം ക്ലാസ് മുറികളിൽതന്നെ വോട്ടെണ്ണലും നടത്തുകയുണ്ടായി.ഭൂരിപക്ഷ വോട്ട് നേടി വിജയിച്ച വിദ്യാർത്ഥികളിൽനിന്ന് ഒക്ടോബർ മുപ്പത്തൊന്നിന് പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി.