എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര/അക്ഷരവൃക്ഷം/ധീർ ജവാൻ(കഥ)

ധീർ ജവാൻ

ഭാരത ഭൂമിയുടെ തെക്കേ അറ്റത്തു മനോഹരമായ ഒരു കൊച്ചു ഗ്രാമം. അവിടെ ഒരു കൊച്ചു വീട്ടിൽ ഒരു അമ്മയും മകനും മാത്രം.ഉണ്ണിക്കുട്ടൻ എന്നാണ് മകന്റെ പേര്. അവന്റെ അച്ഛൻ രാജ്യത്തിന്‌ വേണ്ടി ജീവൻ ബലി അർപ്പിച്ച ഒരു ധീര ജവാൻ ആയിരുന്നു.അച്ഛൻ മരികുമ്പോൾ അവനു പ്രായം മൂന്ന്, ഇന്ന് അവൻ avan18 വയസ് തികഞ്ഞ ഒരു ചെറുപ്പക്കാരൻ ആയിരിക്കുന്നു. ഒരു ദിവസം അവൻ അമ്മയോട് പറഞ്ഞു "അമ്മേ എനിക്ക് പട്ടാളത്തിൽ ചേരണം എന്റെ രാജ്യത്തെ സേവിക്കണം". മകന്റെ ആഗ്രഹം കേട്ടു അമ്മ പൊട്ടിക്കരഞ്ഞുപോയി.
"നിന്റെ അച്ഛൻ രാജ്യത്തിന്‌ വേണ്ടി ജീവൻ ബലിയർപ്പിച്ചു നീയും ആ വഴി തന്നെ പോകുകയാണോ"
"അമ്മ എന്നെ തളർത്തരുത് അമ്മ എന്നെ അനുഗ്രഹിച്ചു അയക്കണം"
അങ്ങനെ അവൻ പട്ടാളത്തിൽ ചേർന്നു. എന്നും അവൻ അമ്മയെ ഫോൺ ചെയ്‌യും.
ഒരു ദിവസം അവൻ അമ്മയെ വിളിച്ചു പറഞ്ഞു, "ഉടനെ ഒരു ആക്രമണം ഉണ്ടാകും എനിക്ക് എന്തെങ്കിലും പറ്റിയാൽ അമ്മ കരയരുത്. അമ്മക്ക് ഈ മകനെയോർത് അഭിമാനികാം. എനിക്ക് മരണമില്ല "

മാസങ്ങൾക്കു ശേഷം ഒരു റിപ്പബ്ലിക്ക് ദിനം ...

നിറയെ ജനങ്ങൾ, വിശിഷ്ട വ്യക്തികൾ അണിനിരന്ന വേദി ദേശഭക്തി ഗാനം മുഴങ്ങി മുഴങ്ങി മുഴങ്ങി മുഴങ്ങി കേൾക്കുന്നു.
കണ്ണീർ നനവ് ഒപ്പിക്കൊണ്ട് ആ അമ്മ ആ വേദിയിൽ ഇരുന്നു. മകന്റെ ധീരതക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങുവാൻ.
സങ്കടത്താൽ അല്ല മകനെ ഓർത്തു അഭിമാനത്താൽ ആ കണ്ണുകൾ നിറഞ്ഞു.

സംവൃത സന്തോഷ്
7 എ എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ