എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പരിസ്ഥി പ്രശ്നങ്ങൾ

പരിസ്ഥി പ്രശ്നങ്ങൾ

നമ്മുടെ കേരളം ധാരാളം പ്രശ്നങ്ങളുടെ മധ്യത്തിലാണ്. മനുഷ്യന്റെ ഓരോ പ്രവർത്തികൾ ആണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വായുമലിനീകരണം ജലമലിനീകരണം ശബ്ദമലിനീകരണം എന്നിങ്ങനെ നീളുന്ന ഒത്തിരി പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ മനുഷ്യസമൂഹത്തെ മാത്രമല്ല ജീവജാലങ്ങളെയും ഹാനികരമായ ബാധിക്കുന്നു. എന്നതിൽ യാതൊരു സംശയമില്ല. ഇതിനെ തുടർന്ന് ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങൾ വളരെ വലുതാണ്. നിരവധി മഹാ രോഗങ്ങൾ ഇന്ന് ഈ നാടിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിൽ ഒന്നാണല്ലോ കൊറോണ. പരിസ്ഥിതി നന്മയ്ക്കായി ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആഗതമായി. തങ്ങൾക്ക് ആവുന്ന വിധം ഒത്തൊരുമയോടെ ഇതിനായി പ്രവർത്തിക്കണം. ആരോഗ്യമുള്ള സമൂഹത്തിലെ വികസനം ഉണ്ടാവും. ശാരീരികവും മാനസികവുമായ വളർച്ചയുള്ള പുതിയ തലമുറ വാർത്ത എടുക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്. നമ്മൾ വിദ്യാർത്ഥി സമൂഹങ്ങൾ തന്നാൽ കഴിയുന്ന വിധം പൊതുനന്മയ്ക്കായി, പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ, സമൂഹത്തെ ബോധവാന്മാരാക്കി തീർക്കുവാൻ പരിശ്രമിക്കണം. നമ്മുടെ കൊച്ചു കേരളത്തിൽ പരിസ്ഥിതി പ്രശ്നത്തിന് നീരാളിപ്പിടുത്തത്തിൽ നിന്ന് മോചനം നേടുവാൻ തയ്യാറാക്കണം. അതാ, ഓരോ വിദ്യാർത്ഥിയുടെയും കടമയാണ്. ഉത്തരവാദിത്വമാണ്. അങ്ങനെസുരക്ഷിതമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുവാൻ നമുക്ക് കഴിയണം.

അഞ്ജലി
4 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത