എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പരിസര ശുചിത്വം രോഗപ്രതിരോധം

പരിസര ശുചിത്വം രോഗപ്രതിരോധം

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പര ആശ്രയത്വത്തിലും സഹവർത്തിത്വത്തിലുംആണ് നിരന്തരം ജീവിക്കുന്നത് .ഓരോ പ്രദേശത്തും ജൈവവൈവിധ്യത്തിനും ആവാസ വ്യവസ്ഥയ്ക്കുo ഭീഷണിയാകുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തില്ലെങ്കിൽ അതൊരു വലിയ ആപത്ത് ആയി മാറും.

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പരിസര ശുചിത്വവും പാലിക്കാൻ നാം കടപ്പെട്ടവരാണ്. ശുചിത്വം ഒരു സംസ്ക്കാരമാണ് .പ്രകൃതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും. ഇത് സമൂഹത്തിന്റെ കടമയാണ്. സമൂഹമാകട്ടെ വ്യക്തികളിലും കുടുംബങ്ങളിലും ആണ് അധിഷ്ഠിതമായിരിക്കുന്നത്. അതിനാൽ ചില ശീലങ്ങൾ നാം പാലിക്കേണ്ടതുണ്ട്.

പരിസര ശുചിത്വം പാലിക്കുന്നവരിൽ താരതമ്യേന രോഗങ്ങൾ കുറവായിരിക്കും. ഇത് പാലിക്കാത്ത പക്ഷം ജനസാന്ദ്രതയേറിയ കേരളം പോലുള്ള പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉയരുന്നു' വൈറസ് രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വർധിച്ചു വരാനുള്ള കാരണം ഇതാണ്. പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവ ആയതിനാൽ കൊതുകിനെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണവിധേയം ആക്കേണ്ടത്. അത‍ുപോലെ പലതരം വൈറസുകൾകേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ ഇടയാക്കുന്നു '.കൂടാതെ മലിന ജലം കെട്ടിക്കിടക്കുന്നതും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വ കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു

വീടും പരിസരവും വൃത്തിയാക്കുന്നതിൽ പലരും പിന്നോക്കം പോയിരിക്കുന്നു കുടിവെള്ള സ്രോതസായിപലരും തിരഞ്ഞെടുക്കുന്നത് പൊതുടാപ്പാണ് ' തിളപ്പിച്ചാറ്റിയ ജലം കുടിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും. കൂടുതൽ ആളുകളും പുറത്തുനിന്ന് ആഹാരം കഴിക്കുന്നു ഇത് നിലവിലുള്ള വൈറസ് ലോകത്ത് പടരുന്നതിന് കാരണമാകുന്നു. ഇന്നും ഈ പ്രകൃതിയും ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും ഒക്കെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ്പ് ഉണ്ടാകുകയുള്ളൂ എന്ന ബോധം ഇനിയും ജനങ്ങളിൽ എത്തിയിട്ടില്ല. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്. പ്ലാസ്റ്റിക്കും മറ്റ് ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കുന്നത് പരിസര മലിനീകരണത്തിനും വിഷവാതകങ്ങളുടെ ആവിർഭാവത്തിനും കാരണമാകുന്നു. തോടുകളിലും മറ്റു ജലാശയത്തിലും ഉണ്ടായ മലിനീകരണം അവിടുത്തെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു '.

നാം വസിക്കുന്ന ചുറ്റുപാടും ഇടപെടുന്ന പ്രദേശവും രോഗങ്ങൾ നമ്മിൽ പടരുന്നതിന് നിർണ്ണായക പങ്കുവഹിക്കുന്നു .അതിനാൽ നമുക്ക് ശുചിത്വം ശീലമാക്കാം. അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറക്കായി ആഗ്രഹിക്കാം. പ്രയത്നിക്കാം.

ഡോണാ ജോർജ്
XA എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം