എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പൂർവകാലം
പൂർവകാലം
ഓർക്കുന്നു ഞാനൊരു പൂർവകാലം അമ്മ പറഞ്ഞു തന്ന കാലം ഓർക്കുന്നു ഞാനൊരു പച്ചപ്പുമങ്ങാത്ത നാടും കുരുവികളുടെ നാമജമപത്തിൻ ശാന്തതയും ശുചിത്വ സുന്ദര കാലം ഓർക്കുന്നു ഞാനൊരു പൂർവകാലം അമ്മ പറഞ്ഞു തന്ന കാലം എന്റെ മനസ്സിന്റെ കോണിൽനിന്നും തെളിയുന്ന ഓർമ്മകൾമാത്രം മാമ്പൂ പൂക്കുന്ന സ്വർഗകാലം മുറ്റത്തു നിന്ന് കളിച്ച കാലം അണ്ണാറക്കണ്ണന്റെ കലപില കേട്ട് കുട്ടികൾ അവനോടു കലഹിച്ച കാലം ഓർമ്മയിൽ ഇന്നുമാ പൂർവകാലം വീടിന്റെ മുറ്റത്ത് ഓണപ്പൂക്കളം തീർത്തൊരാ നാളിൽ മുക്കുറ്റിയും തുമ്പയും തേടി നടന്നൊരു പൂർവകാലം വാഴയിലകൊണ്ട് പൂവിറുക്കാനായി ഞാറുള്ള പാടത്തുപോയ കാലം പശുവിന്റെ കുഞ്ഞിൻ കവിളിൽ മുത്തം കൊടുത്തൊരാ ഓർമ്മമാത്രം ഓർമ്മയിൽ ഇന്നുമാപോയ കാലം ഓർക്കുന്നു ഞാനൊരു പൂർവകാലം അമ്മ പറഞ്ഞു തന്ന കാലം പ്രകൃതിയാം എന്നമ്മ വളർത്തിയതും അതുപോലെ തന്നിതാ മണ്ണിൽ ലയിക്കുന്നതും കാലന്തരങ്ങളിൽ പ്രകൃതിയാം അമ്മയെ കാലങ്ങളായി നാം വേദനിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |