പൊരുതാം


മുഖൃനില്ലെ നമുക്ക്
ടീച്ചറമ്മയില്ലെ നമുക്ക്
പിന്നെ എന്തിനു ഭയക്കണം
കൊറോണയെന്ന വിപത്തിനെ

കൈകൾ വൃത്തിയാക്കീടാം
മുഖവും മൂടി വെച്ചിടാം
ആളുകളിൽ നിന്നും
അകലവും പാലിച്ചീടാം

പഴയ കാലം ഓർത്തീടാം
പഴയ ജീവിതം നയിച്ചീടാം
കാർഷിക വൃത്തിയിൽ ഏർപ്പെടാം
കപ്പയും ചക്കയും ഭക്ഷണങ്ങളാക്കിടാം

ഓർത്തിടാം നമുക്ക്
ജീവകാരുണ്യ പ്രവർത്തകരെ
ഒന്നിച്ചു നേരിടാം
കരുതലോടെ പോയിടാം

ഭയപ്പെടേണ്ട നാം
പൊരുതിനിന്നിടാം
കൊറോണയെന്ന മാരിയെ
തുടച്ചു നീക്കിടാം

 

നിസ്സി സാം
7 ക്ലാസ്സ്, എം റ്റി യു പി സ്കൂൾ, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത