നമ്മുടെ വിദ്യാലയം

 

അറബിക്കടലും ഭാരതപുഴയും കനോലികനാലും സംഗമിക്കുന്ന പൊന്നാനിക്ക് ,അനുഗ്രഹിത സാഹിത്യകാരൻമാര താങ്ങളുടെ പൊൻവാണികളാൾ പൊന്നാക്കി മാറ്റിയ പൊന്നാനിക്ക് പൊനാ‍കുറിയായി കടൽ തീരത്ത് തലയുയർത്തി നിൽക്കുന്ന പ്രകാശ ഗോപുരം .....പുതുപൊനാനാനി എം.ഐ.ജി.എച്ച്.എസ്.എസ്. വിദ്യയ്ക്കു വേണ്ടി വിശന്നു ദാഹിച്ചിരുന്ന കടലോര മേഖലയിലെ പാവപ്പെട്ടവരുടെ പെൺകിടാക്കൾക്ക് വിജ്നത്തിന്റെ കരക്കാണ്കടൽ താണ്ടികയറാൻ സ്ഥാപിതമായ മഹാവിട്യാലയം

1994 -ൽ എം. ഐ. ഹൈസ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെൺ കുട്ടികൾക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ ‍സെക്കണ്ടറി സ്കൂൾ. പൊന്നാനിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്ക് N H 17 ൽ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികൾക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയിൽ , ആ ദിപസ്തംഭത്തേക്കാൾ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .
 
school auditoriam

സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ 500 ഒാളം കുട്ടിക്ൾക്ക് ഇരിക്കാൻ കഴിയും,ന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

 

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.'

 

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഹൈടെക് ക്ലാസ്സ്റൂം ആണ്. ഏകദേശം അമ്പതോളം ഹൈടെക് ക്ലാസ്സ്റൂം സൗകര്യവും ലഭ്യമാണ്.'