മഴ


ആകാശം ചെയ്യുന്നു. ഭൂമി അതേറ്റു വാങ്ങുന്നു എന്നാണല്ലോ മഴയെ കുറിച്ച് പറയാറുള്ളത്. അതെ, മഴ ഓർമ്മകളുടെ കണക്കെടുപ്പു കാലമാണ്. പ്രണയത്തിന്റെ , വിരഹത്തിന്റെ ... അതെ, മഴ സ്നേഹമാണ്... ദൈവത്തിന്റെ നീറുറവയാണ്. ദൈവത്തിന്റെ കാരുണ്യപ്പെയ്ത്താണ്. സ്വാന്തനത്തിന്റെ തെളിനീരാണ്. ഏകാന്തതക്ക് കൂട്ടായ് വരുന്ന കളിക്കൂട്ടുകാരിയാണ്. രാത്രി നിലാവിനേക്കാർ പ്രിയം മഴയോടാണ്. മഴയെ സ്നേഹിച്ച്, സ്വപ്നം കണ്ട് , മഴയെത്തേടിയുളള യാത്രകൾ ... മനസിൽ ഓർമ്മകൾ മഴയായ് പെയ്തിറങ്ങുന്നു... അങ്ങനെയങ്ങനെ, മഴ നമുക്ക് എന്തൊക്കെയോ.... ആരൊക്കെയോ ആണ് ....

മാധവ്
9 B എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്._ചിറ്റിലഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ