ആരവങ്ങളില്ലാതലയടികളില്ലാതെഅലയടങ്ങാതെയൊരാഴികലിതുടങ്ങി മൃത്യുതാണ്ഡവംകണ്ടുമടുത്തു കണ്ണുമടങ്ങികേട്ടു മടുത്തു കേൾവിയടഞ്ഞു അകലയുമരികിലും മൃത്യുഗമനംആബാലവൃന്ദം ഞരങ്ങിയരണ്ടുനേതൃനിരയണി ചേരുന്നുകാവലായ് - കരുണയായ് - കരുതലായ് തണലായ് - താങ്ങായ് - തുണയായ്അനന്തവിഹായസ്സിലേക്ക് കണ്ണയച്ച്ആരോടൊക്കെയോ മാധ്യമവിചാരം നടത്തിഅലസതയുടെയോരം ചാരി അടങ്ങാകരച്ചിലുകൾക്കൊപ്പം കൂടികൈതവമില്ലാ കളി ചിരികളില്ലകാരാഗ്രഹം കണക്കെ ഗൃഹങ്ങളിവിടെസായുധരുണ്ടിവിടെ സമാധാനമില്ലിവിടെ കൂരിരുളാണിവിടം ജ്യോതിസ്സെവിടെഅകലെയകലെ പച്ചപ്പു തേടിശാന്തി ദൂതുമായ് മാടപ്പിറാവ് ചിറകടിച്ചുയരട്ടെ.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത