Schoolwiki:എഴുത്തുകളരി/hajara haris
ദൃശ്യരൂപം
എന്റെ പേര് ഹാജറ . ഞാൻ ജിഎച്ച്എസ്എസ് കക്കാട് സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപികയാണ്. പ്രകൃതിരമണീയമായ മാടക്കാൽ എന്ന കൊച്ചു ദ്വീപിൽ ആണ് ഞാൻ താമസിക്കുന്നത്. എന്റെ ഭർത്താവ് വലിയപറമ്പ് വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്നു. രണ്ട് പെൺമക്കളിൽ മൂത്തയാൾ ആറാം ക്ലാസിലും ഇളയവൾ ഒന്നാം ക്ലാസിലും പഠിക്കുന്നു.
2021ഡിസംബർ23 നാണ് ഞാൻ സെർവീസിൽ പ്രവേശിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ഏക പെൺ വിദ്യാലയമായ നെല്ലിക്കുന്ന് ഗേൾസ് സ്കൂളിലാണ് ഞാൻ HST psc പരീക്ഷ എഴുതിയത്. അതെ സ്കൂളിൽ തന്നെ ആദ്യം നിയമനവും ലഭിച്ചു എന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ശേഷം ജി എച്ച് എസ് എസ് മൊഗ്രാൽ, ജിഎച്ച്എസ്എസ് ഉദുമ എന്നിവിടങ്ങളിലൊക്കെ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്