ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം

03:20, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ല്‍ പ്രൈമറി സ്ക്കൂളാ…)

മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ല്‍ പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം തുടങ്ങി. പൊന്നാരിമംഗലം, ഹിദായത്തുല്‍ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന ഈ സ്ക്കൂള്‍ 1976 -ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപില്‍ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് ഇന്നാട്ടുകാര്‍ക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എല്‍. സി ബാച്ച് 1978 മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ ഉന്നതവിജയം നേടുകയുണ്ടായി. 2009 മാര്‍ച്ചിലെ എസ്.എസ്.എല്‍. സി പരീക്ഷയില്‍ 98% വിജയം വരിക്കുന്നതിനും സാധിച്ചു.

ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി 417 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 23 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി പി.എസ്. ശ്രീദേവി ടീച്ചര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സ്ക്കൂളില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ക്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.