കമ്പ്യൂട്ടർ

Schoolwiki സംരംഭത്തിൽ നിന്ന്
03:14, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ) (പുതിയ താള്‍: വിവരങ്ങള്‍ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയ…)

വിവരങ്ങള്‍ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് കമ്പ്യൂട്ടര്‍ അഥവാ സംഗണകം. അഥവാ നിര്‍ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങള്‍ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കില്‍ ഇലക്ട്രോണിക്ക് യന്ത്രം ആണ്. വിധേയമാക്കേണ്ട വിവരങ്ങള്‍ സംഖ്യകള്‍, എഴുത്ത്, ചിത്രങ്ങള്‍, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.

കമ്പ്യൂട്ടറുകള്‍ക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തില്‍ അവ സാര്‍വ്വലൗകികമായ വിവരനടപടി യന്ത്രങ്ങള്‍ ആണ്. ചര്ച്ച്-ടുറിങ്ങ് നിബന്ധം അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, സാര്‍വ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന് സമാനമായി പ്രവര്‍ത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് പേര്‍സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്റ് മുതല്‍ സൂപ്പര്‍കമ്പ്യൂട്ടര്‍ വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകള്‍ കൈകാര്യം ചെയ്യുന്നതുമുതല്‍ വ്യവസായസംബന്ധമായ റോബോട്ടുകളെ നിയന്ത്രിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകള്‍ക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകള്‍ക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാള്‍ കൂടുതല്‍ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വര്‍ഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് മൂര്‍സ് ലാ എന്ന് പേര് നല്‍കി.

കൈപ്പിടിയിലൊതുങ്ങുന്ന പി.ഡി.എ (PDA) മുതല്‍, നിമിഷാര്‍ദ്ധത്തില്‍, കോടാനുകോടി ഗണനങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തില്‍പ്പെടുന്നു. മാത്രവുമല്ല, മൈക്രോപ്രോസസ്സര്‍ അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടര്‍ എന്നു വിളിക്കാം. ബൈനറി സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറില്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.

കമ്പ്യൂട്ടറുകള്‍ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളില്‍ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകള്‍ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ക്കും -സൂപ്പര്‍കമ്പ്യൂട്ടറുകള്‍ - വലിയ കമ്പനികളുടെ വ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും - മെയിന്‍ഫ്രെയിമുകള്‍ - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - പേര്‍സണല്‍ കമ്പ്യൂട്ടറുകളും - അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചയമുള്ള രൂപങ്ങള്‍. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍. യുദ്ധവിമാനങ്ങള്‍ മുതല്‍ ഡിജിറ്റല്‍ ക്യാമറകള്‍ വരെയുള്ള യന്ത്രങ്ങള്‍ അവയില്‍ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്.

നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അതാണ്‌ നാം ഇന്‍ഫര്‍മേഷന്‍ യുഗത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയാന്‍ കാരണം.

പ്രധാന ഇനം കമ്പ്യൂട്ടറുകള്‍

  • സെര്‍വ്വര്‍ കമ്പ്യൂട്ടര്‍
  • ഡെസ്ക്ക് ടോപ്പ്
  • ലാപ്‌ടോപ്പ്
  • പാംടോപ്പ്

അനുബന്ധ വിഷയങ്ങള്‍

"https://schoolwiki.in/index.php?title=കമ്പ്യൂട്ടർ&oldid=985" എന്ന താളിൽനിന്ന് ശേഖരിച്ചത്