സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്
സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട് | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-08-2010 | S.j.h.s.s kavalangad |
ആമുഖം
നിബിഡ വനവും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്ന കവളങ്ങാട് എന്നറിയപ്പെട്ടിരുന്ന ഈ കരയില്‍ 1915 ല്‍ മനുഷ്യര്‍ കുടിയേറി താമസിക്കുവാന്‍ തുടങ്ങി. 1917 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റ അനുവാദത്തോടെ ഒരു കുരിശുപള്ളി ഇവിടെ സ്ഥാപിക്കുകയുണ്ടായി.1925 ല്‍ കവളങ്ങാട് സെന്റ്ജോണ്‍സ് പള്ളി പണിതീര്‍ത്ത് കുര്‍ബാന അര്‍പ്പിച്ചു. പ്രദേശവാസികളുടെ വിദ്യാഭ്യാസം നടത്തുവാന്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ വേണ്ടി അന്നത്തെ വികാരിയായിരുന്ന കുറ്റാപ്പിള്ളില്‍ തോമസ് കത്തനാരുടെ നേതൃത്തത്തില്‍ നടത്തിയ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി 1937 മെയ് 17 ന് പള്ളിയുടെ ഉടമസ്ഥതയില്‍ സെന്റ് ജോണ്‍സ് അപ്പര്‍പ്രൈമറി സ്കൂളിന് അംഗാകാരം ലഭിക്കുകയുണ്ടായി. 1939 മെയ് 22ന് സെന്റ് ജോണ്‍സ് എല്‍പിസ്കൂളിനും അംഗീകാരം ലഭിച്ചു. 1951 ജൂണ്‍ 4ന് സെന്റ് ജോണ്‍സ് അപ്പര്‍പ്രൈമറി ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1937 - 1961 | മേനോന്‍ സര്‍ |
1961 - 1981 | കെ.ഐ മത്തായി |
1982 - 1993 | ജി പൌലോസ് |
1994 - 1996 | പി.ജെ ലീലാമ്മ |
1996 - 1997 | എന്‍ വി സെലിന്‍ |
1997 - 2005 | ജോണ്‍ പാവമണി |
2006 - 2010 | പി.എം കുഞ്ഞമ്മ |
നേട്ടങ്ങള്‍
സെന്റ് ജോണ്‍സ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷമായ 2000 ത്തില്‍ ഈ സ്കൂള്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സരസ്വതി ക്ഷേത്രത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്.ഈ ഗ്രാമത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ച് ഈകലാലയം പൂര്‍വ്വാധികം ഭംഗിയോടെ പ്രവര്‍ത്തിച്ച് വരുന്നു
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
<googlemap version="0.9" lat="10.06079" lon="76.683723" zoom="17">10.061762, 76.684066, സെന്‍റ് ജോണ്‍സ് എച്ച്.എച്ച്.എസ് കവളങ്ങാട്സെന്‍റ് ജോണ്‍സ് എച്ച്.എച്ച്.എസ് കവളങ്ങാട്</googlemap
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
ചിത്രങ്ങള്‍
സ്കൂള്‍ വാര്‍ഷീകവും യാത്രയയപ്പുസമ്മേളനവും
-
തിരുവാതിരകളി
-
കരാട്ടെ പ്രദര്‍ശനം
-
ഉദ്ഘാടനം
-
ദേശഭക്തിഗാനം
-
സ്കൂള്‍ മാനേജര്‍
-
ശ്രീ ബിനോയ് പോള്‍
-
മികച്ച ഹൌസിനുള്ള സമ്മാനം
-
ശ്രീ ജെയിംസ് വര്‍ഗ്ഗീസ്
-
-
ഒപ്പന
സ്കൂള്‍ മാഗസിന്‍
നേട്ടങ്ങള്‍1
ഹൈസ്കൂള് വിഭാഗത്തിലെ പുതിയ ബ്ലോക്കിന്‍റെ ശിലാസ്ഥാപനം പരിശുദ്ധ കാതോലിക്ക ബാവ നിര്‍വഹിച്ചു
മേല്‍വിലാസം
പിന്‍ കോഡ് : 686693 ഫോണ്‍ നമ്പര്‍ : 04852859024 ഇ മെയില്‍ വിലാസം :kavalangadschoo@yahoo.in