എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണയിൽ മുങ്ങിയ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണയിൽ മുങ്ങിയ അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയിൽ മുങ്ങിയ അവധിക്കാലം

കുറച്ച്നാൾ മുമ്പാണ് സ്കൂളസംബ്ലിയിൽ ഞങ്ങളുടെ ഹെഡ്മാസ്റ്റർ ദിനേശ്മാസ്റ്റർ പറഞ്ഞുതന്ന ആ കൊറോണ ഇത്ര വലിയ ഭീകരനാണെന്നു മനസിലായത് . അത് ഇത്രയും ദുരന്തങ്ങളും സങ്കടങ്ങളും ഉണ്ടാക്കും എന്ന് ഒരിക്കലും കരുതിയില്ല. നമ്മുടെ നാട്ടിൽ തൃശ്ശൂർ ആണ് ആദ്യം രോഗം ഉണ്ടായതെന്നും അത് ഭേദമായെന്നും കേട്ടു. അതോടുകൂടി സന്തോഷമായി. ചൈനയിലായിരുന്നു ഇതിന്റെ തുടക്കാമെന്നും ഏതോ ജീവിയിൽ നിന്നു മനുഷ്യനിലേക്കെതിയതാണ്ഈ വൈറസ് എന്നും കേൾക്കുന്നു.ഇപ്പോൾ ഇതാ ലോകം മുഴുവൻ കോവിഡ് 19 മഹാദൂരന്തം വിതച്ചുകൊണ്ടിരിക്കുന്നു. വല്ലാത്തൊരു പേടിയാണിപ്പോൾ എനിക്ക്. മറ്റൊരുകര്യം ഈ പെട്ടെന്നുള്ള സ്കൂളവധി എന്റെ ഒരുപാട് സന്തോഷങ്ങൾ ഇല്ലാതാക്കി. പോരാത്തതിന് പരീക്ഷയും ഇല്ലാതായി.എന്റെ ടീച്ചർമാർ സ്കൂൾവർഷികാഘോഷകത്തിന്പല കലാപരിപാടികൾ പഠിപ്പിച്ചിരുന്നു. എത്ര വിഷമിച്ചാണ് അതെല്ലാം പഠിച്ചതും പഠിപ്പിച്ചതും.എല്ലാം വെറുതെയായിപോയി. പിന്നെ എന്റവിഷുകാലം ആറ്റുനോറ്റു കാതിരുന്നിട്ടു വിഷു വന്നതും പോയതും അറിഞ്ഞില്ല.മുമ്പൊക്കെഎത്ര പൈസ കൈനീട്ടമായി കിട്ടിയിരുന്നു. സ്കൂൾ തുറക്കുമ്പോഴേക്കും എന്തെല്ലാം സാധനങ്ങൾ വാങ്ങാമായിരുന്നു. അടുത്ത വീട്ടിലെ താത്തയുടെ കുട്ടികൾ സദ്യയുണ്ടാവുമോ എന്നു ചോദിച്ചപ്പോൾ എനിക്ക് സങ്കടമായി. എന്നാലും പടക്കവും പൂത്തിരിയും ഇല്ലെങ്കിലും ഞങ്ങൾ ചെറിയതോതിൽ വിഷു ആഘോഷിച്ചു. കളിച്ചും ടീ.വി കണ്ടും എത്ര നാൾ. ഞാനും അമ്മയും കൂടി പഴയകുപ്പികളും മറ്റുസാധാനങ്ങളും ഉപയോഗിച്ച് കുറേ അലങ്കാരവസ്തുക്കൾ ഉണ്ടാക്കി. എല്ലാരും നല്ല ഭംഗിയുണ്ടെന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. പിന്നെ ഞങ്ങളുടെ മൂന്നാം ക്ലാസ്സിലെ പൂത്തും തളിർത്തും എന്ന ഗ്രൂപ്പിൽ ഞങ്ങളുടെ ബിന്ദുടീച്ചർ പല വർക്കുകളും ദിവസവും തരും. പിറ്റേന്ന് ചെയ്ത് ഗ്രൂപ്പിൽ ഇടും.ഞങ്ങൾ കൂട്ടുകാർ വോയ്സ്മെസ്സേജ് ചെയ്യും. അതിനാൽ ഞങ്ങൾ ശാരീരിക അകലം പാലിച്ചു നിൽക്കുന്നുണ്ടെങ്കിലും സാമൂഹിക ഒരുമ അനുഭവപ്പെടുന്നുണ്ട്. ഈ മഹരോഗം നമ്മുടെ ലോകത്തെ കുഞ്ഞുമക്കൾ മുതൽ അപ്പൂപ്പന്മാർ വരെ ജീവനെടുത്തെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചുകേരളം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു.ഇബിടെ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.covid-19 എന്ന മഹാമാരി തടയാൻ എന്തെല്ലാം മാർഗങ്ങളാണ് നമ്മുടെ നാട് ചെയ്യുന്നത്.ഇനിയും എല്ലാവരും കൂടി ശ്രമിച്ചാൽ ഈ ദുരന്തം നമുക്ക് തടയാം.ഈ കൊറോണ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല.

വൈഗ വിനോദ്
3 എ എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം