എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshara...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായ്
                                                                           ഒര‍ു തൈ നടാം നമ‍ുക്കമ്മക്ക‍ു വേണ്ടി 
                                                                           ഒര‍ു തൈ നടാം കൊച്ച‍ു മക്കൾക്ക‍ുവേണ്ടി 
                                                                           ഒര‍ു തൈ നടാം ന‍ൂറ‍ു കിളികൾക്ക‍ു വേണ്ടി 
                                                                           ഒര‍ു തൈ നടാം നല്ല നാളേക്ക‍ു വേണ്ടി
      ഈ വർഷം പഠിച്ച പ്രശസ്‍ത കവയത്രി ശ്രീമതി  സ‍ുഗതക‍ുമാരിയ‍ുടെ മനോഹരമായ വരികള‍ും ഉര‍ുവിട്ട‍ുകൊണ്ടാണ് ഞാൻ വരാന്തയിലേക്ക് വന്നത് . അച്ഛൻ കസേരയിൽ ചാരിയിര‍ുന്ന് പത്രം വായിക്ക‍ുന്ന‍ു . പതിവ് പോലെ എന്നെ കണ്ടത‍ും പത്രം നേരെ നീട്ടികൊണ്ട് പറഞ്ഞ‍ു . ഇതൊന്ന‍ു വായിച്ച ...  മനസ്സില്ലാമനസ്സോടെ ഞാൻ പത്രം കൈയിലെട‍ുത്ത‍ു . ഇന്ന് ഏപ്രിൽ 22- ലോക ഭൗമ ദിനം . ഈ ഭൗമദിനം എന്ന‍ുവെച്ചാലെന്താണച്ഛാ ...എനിക്ക് സംശയമായി . അച്ഛനെന്നെ ചേർത്ത‍ു നിർത്തിക്കൊണ്ട് പറഞ്ഞ‍ു ത‍ുടങ്ങി , ഭ‍ൂമിക്കൊര‍ു ദിവസം എന്ന നിലയിൽ എല്ലായിടത്ത‍ും ഏപ്രിൽ 22 ഭൗമദിനമായി ആചരിക്കാൻ ത‍ുടങ്ങിയിട്ട് ഇന്നേക്ക് 50 വർഷം തികയ‍ുകയാണ് . കൊറോണയ‍ുടെ ഈ സമയത് ഭ‍ൂമിയ‍ുടെ നിലനിൽപ്പ‍ും ജീവജാലങ്ങള‍ുടെ സംരക്ഷണത്തിന‍ും പ്രത്യേക പ്രാധാന്യമ‍ുണ്ട് . ഈ ലോക്ക് ഡൗണിന്റെ സമയത്ത് അവരവര‍ുടെ വീട‍ുകളിൽ പച്ചക്കറി ക‍ൃഷി നടത്തണമെന്ന അഭ്യർത്ഥന മ‍ുഖ്യമന്ത്രി നടത്തിയിട്ട‍ുണ്ടെന്ന‍ും അച്ഛൻ പറഞ്ഞ‍ു .
       മ‍ുഖ്യമന്ത്രി ഭൗമദിനത്തിൽ വീട്ട‍ുമ‍ുറ്റത്ത‍ു ക‍ൃഷിയിലേർപ്പെട്ടിരിക്ക‍ുന്നതിന്റെ ചിത്രം അച്ഛന്റെ ഫോണിൽ കാണിച്ച‍ു തന്ന‍ു . എന്നാൽ പിന്നെ ഒട്ടു‍ും വൈകിക്കേണ്ട  , ഞാൻ അനിയനേയും ക‍ൂട്ടി മ‍ുറ്റത്തേക്കിറങ്ങി . അമ്മയ‍ുടെ സഹായത്തോടെ അട‍ുക്കളത്തോട്ടം നിർമിക്കാൻ ആരംഭിച്ച‍ു .
       ഏട്ടന്മാർ കൊണ്ട‍ുവന്ന‍ുതന്ന ചീര വിത്ത‍ുകള‍ും വെണ്ട  , പാവൽ എന്നിവയ‍ും ഞാൻ നട്ട‍ു . വെള്ളത്തിന് ക്ഷാമമ‍ുണ്ടെങ്കിലും‍ അട‍ുക്കളയിൽ ഉപയോഗത്തിന‍ുശേഷം വര‍ുന്ന വെള്ളം പച്ചക്കറി തോട്ടത്തിൽ ഉപയോഗിച്ച് വീട്ടിൽ നല്ലൊര‍ു അട‍ുക്കളത്തോട്ടം നിർമിക്കണം . 
       ലോക് ഡൗണിന‍ു ശേഷം വരാൻ സാധ്യതയ‍ുള്ള ഭക്ഷ്യ ക്ഷാമത്തെ നേരിടാൻ എന്നാലാക‍ുന്നത് എനിക്ക് ചെയ്യാൻ കഴിയണം . 
             അണ്ണാൻ ക‍ുഞ്ഞ‍ും തന്നാലായത്  എന്നാണല്ലോ ചൊല്ല് .
അബാൻ . ടി
2 എ എ.എം.എൽ. പി. സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം