എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ലോക് ഡൗൺ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ലോക് ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ

ഓരോ ദിവസവും സ്കൂളിൽ പോയിരുന്നത് നാളെ ക്ലാസ്സ് ഉണ്ടാവരുതേയെന്ന് 1 പ്രാർത്ഥിച്ചായിരുന്നു.' എഴുന്നേറ്റു വരുമ്പോൾ , അമ്മേ ഞാൻ സ്കൂളിൽ പോവണോ ? എന്ന് ചോദിക്കു മായിരുന്നു. ഞാനൊരു മടിച്ചിയായിരുന്നു. എന്നാൽ ഇപ്പോൾ വീട്ടിലിരുന്നു മടുത്തു. ക്ലാസിലെ കൂട്ടുകാരേയും ഞങ്ങളുടെ മാഷിനേയും ഒരു പാട് മിസ് ചെയ്യുന്നു.ഉച്ചയ്ക്ക് കൂട്ടുകാർക്കൊപ്പം ചേർന്നുള്ള പാട്ടും കളികളും എന്തുരസമായിരുന്നു. മാഷ് പല തവണ അടങ്ങിയിരിക്കാൻ പറയും ഞങ്ങൾ മഷിന്റെ കണ്ണ് വെട്ടിച്ച് സംസാരിക്കും. ഇതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത നഷ്ടം തോന്നുന്നു. സ്കൂളിൽ പോയിരുന്ന നാളുകളാണ് ഏറ്റവും നല്ല തെന്ന് ഇപ്പോൾ തോന്നുന്നു. ഈ ലോക്ക് ഡൗൺ തീരുന്നതെന്നാണാവോ' i ജൂണിൽ സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ് ഞാൻ. എന്റെ പ്രിയപ്പെട്ട എല്ലാവരേയും കാണാൻ എന്റെ കുഞ്ഞ് മനസ് കൊതിക്കുന്നു. '

ശിവനന്ദ ടി കെ
3 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത