എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ ദൈവത്തിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ ദൈവത്തിന്റെ മാലാഖമാർ" സം‌രക്ഷിച്ചിരിക്കുന്നു:...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിന്റെ മാലാഖമാർ

"അച്ഛാ അമ്മയെ കാണാൻ കൊതിയായി". മൂന്നുവയസ്സുകാരി മോളുടെ കൊഞ്ചൽ കേൾക്കാതിരിക്കാൻ കിരണിന് ആയില്ല. മോള് കരയുന്നത് അവളുടെ അമ്മയെ കാണാനാണ്. കിരണും അവരെ കണ്ടിട്ട് കുറേ ദിവസമായി. അടുത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിലെ നേഴ്സ് ആണ് കിരണിന്റെ ഭാര്യ മാളവിക. ഇപ്പോൾ നാടാകെ കൊറോണ വൈറസ് പടർന്ന തിനെ തുടർന്ന് അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പ്രത്യേകം വാർഡുകൾ നിർമ്മിക്കുകയും സുരക്ഷക്കുള്ള കാര്യ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്. നാളെ റെയായി മാളു മറ്റു ജീവനക്കാരും ഹോസ്പിറ്റലിൽ തന്നെയാണ്. രോഗികളുമായി ഇടപഴകുന്ന തിനാൽ വീട്ടിലേക്ക് വരാൻ പോലും അവർക്ക് കഴിയുന്നില്ല. മോള് കുറേയായി അമ്മയെ ചോദിക്കുന്നു മോൾക്ക് ഇപ്പോ ഉറക്കമില്ലാ ഭക്ഷണമില്ല. നാളെ എന്തായാലും അവളെ അമ്മയെ കാണിക്കണം കിരൺ മാളു വിനോട് വിവരം പറഞ്ഞു പിറ്റേന്ന് തന്നെ കിരൺ മോളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ മാളു നിൽക്കുന്നുണ്ടായിരുന്നു. അമ്മയെ കണ്ടതും കുട്ടി കരയാൻ തുടങ്ങി. അമ്മേ.... വാ.... വാ... എടുക്കാൻ കൈ നീട്ടിക്കൊണ്ട് അവൾ അമ്മയെ വിളിച്ചു കരഞ്ഞു. മോളുടെ അടുത്തേക്ക് പോകാൻ കഴിയാതെ മാളു അവിടെത്തന്നെ നിന്നു ഇതെല്ലാം നോക്കി നിൽക്കാനാവാതെ കിരൺ വേഗം തന്നെ മോളെയും കൊണ്ട് വണ്ടി തിരിച്ചു. ഈ കാഴ്ച്ച അവിടെയുള്ളവരെല്ലാം സങ്കടപ്പെടുത്തി. അവർ പോയി കഴിഞ്ഞപ്പോൾ മാളു പൊട്ടികരഞ്ഞു മോളെ ഈ അമ്മയോട് ക്ഷമിക്കൂ... പൊന്നൂ സേ.... നിന്റെ അടുത്ത് വരാനും കൊഞ്ചിക്കാനും ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല. ഇപ്പോൾ ഈ അമ്മക്ക് നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ കൂടി നോക്കേണ്ടതുണ്ട് ഈ അമ്മയോട് ക്ഷമിക്കൂ മോളേ... മാളുവിന് സങ്കടം സഹിക്കാനായില്ല. കണ്ണിലെ നീർച്ചാ ലിനെ ആരും കാണാതെ തുടച്ച് അവൾ നടന്നു.. സമാധാനം കാത്തു കഴിയുന്ന രോഗികളി ലേക്ക്... ഒരു മാലാഖയെപ്പോലെ........

ഫാത്തിമ നദ വി.കെ
എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ