എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതി

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

എന്തു ഭംഗി നിന്നെക്കാണാൻ
 എന്നും എൻ മനതാരിൽ
നീ ഒരു സ്വർഗ്ഗ സുന്ദരി
 നിന്നിലെ താളവും ലയവും
 അനുഭൂതി പകരുമീ
 അംഗലാവണ്യവും,
 നിൻ മാറിടത്തിലെ ചൂടേറ്റ്
 നീ ചുരത്തിയ അമൃത് സേവിച്ചു
 എത്ര ജീവൻ കണികകൾ.....

വായിൽ ഏറി പറക്കും ചെമ്പരുന്തും
 തലയുയർത്തി ചിരിച്ചു നിൽക്കും ചെമ്പരത്തിയും
 കണ്ണനും അണ്ണാനും കിളിവാലൻ പക്ഷിയും
 പച്ച കിളികളും പച്ച തത്തയും
 പച്ച പുൽമേട്ടിൽ ഉല്ലസിക്കും
പശു കിടാങ്ങളും അരുമയായ ആട്ടിൻ കിടാങ്ങളും
താത്താൻ മുള്ളിനോട് കിന്നാരം കൂടാൻ
 നോക്കും പൂച്ചക്കുട്ടിയും
 ആത്മ സുഹൃത്തുക്കളെ പോലെ കിന്നാരം
 ചൊല്ലും നായയും, പൂച്ചയും, ആടും, പശുവും,
 സ്വർണവർണത്തിൽ പ്രഭ ചൊരിഞ്ഞ നെൽക്കതിരുകൾ
മന്ദമാരുതൻ തഴുകി കവിത
 മൊഴിയുന്ന കാവൽ വൃക്ഷങ്ങളും
 തുള്ളിച്ചാടി, കിന്നാരം ചൊല്ലി നടന്നിടുന്നു
നിൻ പ്രിയ മക്കളേവരും
എൻ പ്രിയ പ്രകൃതിയെ നീയെത്ര സുന്ദരി

ഷിഫ
4 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത