എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊറോണ

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ നാടുവാണീടുംകാലം
മനുഷ്യരെല്ലാവരും വീട്ടിൽ തന്നെ
ആർഭാടമില്ലാ ആഘോഷമില്ലാ
പുറത്തേക്കിറങ്ങാൻ തിരക്കുമില്ലാ
ബഹളവുമില്ലാ വർഗീയതയില്ലാ
എല്ലാ മതസ്ഥരും ഒറ്റക്കെട്ടാ
ലീവില്ലെന്ന പരാതിയും തീർന്നു
ലീവതോ വേണ്ടോളം കിട്ടിയില്ലേ
ഫാസ്റ്റ്ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞിക്കും ചമ്മന്തിക്കും രുചിയതേറെ
കല്യാണ വീട്ടിലും ആരുമില്ലാ
മരണ വീട്ടിലും ആരുമില്ലാ.
സോപ്പിട്ടു കൈകൾ കഴുകികൊണ്ടും
അകലങ്ങൾ നന്നായി പാലിച്ചുകൊണ്ടും
ഓടിക്കാം നമുക്കാ വൈറസിനെ
അതിനായ് പൊരുതേണം നമ്മളെല്ലാം.
ജാഗ്രതയോടെ നമ്മുടെ കേരളം.
പോലീസിനും ആരോഗ്യവകുപ്പിനും
ഗവൺമെന്റിനും പിന്നെ നാട്ടുകാർക്കും
കൊടുക്കാം നമുക്കഭിനന്ദനങ്ങൾ
ജാഗ്രത കൈവിടല്ലേ കൂട്ടുകാരെ..

 

ഇൻഷാ ഫാത്തിമ കെ
2 സി എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത