മൂന്നക്ഷരക്കാരൻ വില്ലനാണോ... മൃഗങ്ങളെല്ലാം നാട്ടിലാണോ... എങ്കിലും.... അകന്നിരിക്കാം തൽക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട് പകർന്നീടുന്നൊരു രോഗമാണിത് പക്ഷെ ജാഗ്രത മാത്രം മതി നിതാന്ത ജാഗ്രത മാത്രം മതി കൈകൾ കഴുകീടാം നന്നായി ... കരുത്തരാവാം ഒന്നായി .... പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കൊറോണയെ നാം അകറ്റിടു സമൂഹ വ്യാപനം ഒഴിവാക്കി മൂന്നക്ഷരക്കാരൻ വില്ലനെ നമുക്കൊന്നായി തുരത്തീടാം ... കൊറോണക്കാലം ഇനിയെന്നും ഒരു ഓര്മക്കാലമായി മാറീടും.. നമ്മിൽ ഓർമക്കാലമായ് മാറീടും ...!
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത