എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ അപ്പുവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ അപ്പുവും കൊറോണയും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവും കൊറോണയും

അമ്മുവിന്റെ അയൽവാസിയാണ് അപ്പു.ഈ കൊറോണ അവധിക്കാലത്ത് അവൻ എപ്പോഴും പുറത്ത് കളിച്ച് നടക്കുന്നത് അവൾ ശ്രദ്ധിച്ചു.ഇപ്പോൾ ഇങ്ങനെ പുറത്തിറങ്ങി കളിക്കരുതെന്നു അപ്പുവിന് അറിയില്ലെ ,അമ്മു ചിന്തിച്ചു.ഈ കൊറോണ വൈറസ് എത്ര അപകടം പിടിച്ചതാണെന്ന് അവനോട് പറഞ്ഞു മനസിലാക്കാം.അമ്മു അപ്പുവിനോട് വിളിച്ചു ചോദിച്ചു അപ്പൂ നീ എന്താ ഇങ്ങനെ ചുറ്റുപാടും കളിച്ചുനടക്കുന്നത് ?വീട്ടിൽ തന്നെ ഇരിക്കാൻ വേണ്ടിയല്ലേ നമുക്ക് സ്കൂൾ പോലും അവധി തന്നിരിക്കുന്നത് .അവൻ എനിക്ക് കൊറോണയെ ഒന്നും പേടിയില്ലാന്നു പറഞ്ഞു വീണ്ടും കളിയ്ക്കാൻ പോയി.അമ്മുവിന് ആകെ വിഷമമായി.അടുത്ത ദിവസവും അപ്പുവിനോട് അവൾ ഇതേ കാര്യംവീണ്ടും പറഞ്ഞു.അവൻ അതൊന്നും കേട്ടില്ല .ഒരാഴ്ച്ചക്ക് ശേഷം അപ്പുവിന് പനിയും ശ്വാസം മുട്ടലും തുടങ്ങി.മാതാപിതാക്കൾ അവനെയും കൊണ്ട് ആശുപത്രിയിൽ പോയി.ഇതുകണ്ട് അമ്മു ആകെ പേടിച്ചു .അവൾ അകത്തുപോയി ഒരുപാട് പ്രാർത്ഥിച്ചു.അവൻ ഞാൻ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ടല്ലേ ഇപ്പോൾ അവന് അസുഖം വന്നത് .അവൾ അമ്മയോട് അവനെ ഫോണിൽ വിളിക്കാൻ പറഞ്ഞു.അപ്പുവിനെ ഐസോലേഷനിലാക്കി .കൊറോണ പോസിറ്റിവാണ് എന്ന മറുപടി ലഭിച്ചു.അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ചാടി.അവന്റെ മാതാപിതാക്കളെയും കൂടെ നിരീക്ഷണത്തിലിരുത്തി .അവരുടെ റിസൾട്ട് വന്നപ്പോൾ നെഗറ്റീവാണെന്ന് അറിഞ്ഞു.അപ്പുവിന് അസുഖം കുറവില്ല.മാതാപിതാക്കൾ കരയാൻ തുടങ്ങീ .3 ആഴ്ചക്ക് ശേഷം അവനെ വീണ്ടും പരിശോധിച്ചു.ദൈവാനുഗ്രഹം കൊണ്ട് അവന് കൊറോണ നെഗറ്റീവായിരിക്കുന്നു.അവനെ മാസ്ക് ധരിപ്പിച്ച് ഡിസ്ചാർജ്ജ് ചെയ്തു.വീട്ടിലെത്തിയപ്പോൾ അവൻ അമ്മുവിന്റെ അടുത്തെത്തി.അമ്മു ക്ഷമിക്കണം ...നീ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ടാണ് എനിക്ക് കൊറോണ വന്നത്.എന്റെ അമ്മയെയും ഞാൻ അനുസരിച്ചില്ല.നീ അകത്തേക്ക് പൊയ്ക്കോളൂ....ഞാനും ഇനി പുറത്തിറങ്ങില്ല .അമ്മുവിന് സന്തോഷമായി.

മുഹമ്മദ് ഷ്വാലിൻ .ടി.കെ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ