എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നാടിന്റെ സ്ഥിതി

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നാടിന്റെ സ്ഥിതി" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ സ്ഥിതി


ഏതാനും വർഷങ്ങൾക്കു മുമ്പ്. പഴയ ഒരു നഗരം. വിദ്യാഭ്യാസമില്ലായ്മകൊണ്ട് പൊറുതി മുട്ടുന്ന അനേകായിരം ജനങ്ങൾ. ധാരാളം പേർ പല തര അസുഖങ്ങളാൽ ചത്തൊടുങ്ങി. രോഗം ബാധിച്ചവരെ എങ്ങനെ പരിചരിക്കണമെന്നു അവർക്കറിയില്ല. കുട്ടികൾക്ക് പ്രധിരോധ കുത്തിവെപ്പുകൾ എടുക്കാറില്ല. മാരകമായ അസുഖങ്ങൾ അവിടെ വിളയാടി. അക്കാരണത്താൽ ദിനം തോറും അവിടത്തെ മരണ നിരക്ക് ഉയർന്നു വന്നു. മറ്റു ദേശക്കാർ ആ നഗരത്തിനെ പറ്റി പറഞ്ഞു തുടങ്ങി. അവരുടെ അറിവില്ലായ്മയെ പറ്റി കളിയാക്കി ചിരിക്കുക അല്ലാതെ മറ്റൊന്നും അവർ ചെയ്തില്ല. അവസാനം, വിദഗ്ധരായ ഒരു സംഘം ആരോഗ്യ പ്രവർത്തകരെ ആ നാട്ടിലേക്ക് അയച്ചു. അവർ അവിടെ ചെന്നപ്പോൾ ആ നാടിന്റെ സ്ഥിതി വളരെ മോശമായിരുന്നു. പോഷകാഹാരം കിട്ടാതെ മെലിഞ്ഞ ധാരാളം കുട്ടികൾ. വൃത്തി ഇല്ലാത്ത അന്തരീക്ഷം. അവരുടെ അവസ്ഥ അസഹനീയം ആയിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവിടെ അസുഖങ്ങൾ വരുന്നതിന്റെ കാരണം ആ ആരോഗ്യ പ്രവർത്തകർക്ക് മനസ്സിലായി. രണ്ടു മൂന്നു ദിവസം കൊണ്ട് പരിസരം എല്ലാം ആ സംഘം വൃത്തിയാക്കി. മാലിന്യങ്ങൾ നീക്കം ചെയ്തു. പിന്നീട് അവിടുത്തെ ആളുകളെ ബോധവൽക്കരണം ചെയ്തു. ആദ്യമൊക്കെ അവർ അതിനു സമ്മതിച്ചില്ല. പതിയെ പതിയെ അവർ അതിനു വഴങ്ങി. തങ്ങളുടെ മക്കൾക്ക്‌ പ്രതിരോധ കുത്തിവെപ്പുകൾ എടുപ്പിച്ചു. പതിയെ പതിയെ അസുഖങ്ങൾ അവിടെ നിന്നും നീങ്ങി. അഥവാ അസുഖങ്ങൾ വന്നാൽ ചികിത്സയിലൂടെ ഭേദം ആക്കും. ശുചിത്വം അവർ പാലിച്ചു. വ്യക്തി ശുദ്ധിയും പരിസര ശുദ്ധിയും അവർ പാലിച്ചു. പിന്നീട് ഒരിക്കലും ആ ദേശക്കാർക്കു മാരകമായ രോഗങ്ങൾ അനുഭവിക്കേണ്ടി വന്നില്ല. ആരോഗ്യമുള്ള ധാരാളം കുട്ടികൾ ആ നാട്ടിൽ പിറവി കൊണ്ടു.

ലിയ വി ബി
7 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ